Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉള്ള്യേരിയില്‍ മോഷണം:...

ഉള്ള്യേരിയില്‍ മോഷണം: മൂന്ന്​ പവന്‍ നഷ്​ടമായി

text_fields
bookmark_border
ഉള്ള്യേരി: നളന്ദ ആശുപത്രിക്ക് സമീപം എടപ്പനോളി താഴെകുനി ഷാജിയുടെ വീട്ടില്‍ മോഷണം. ഉറങ്ങിക്കിടന്ന മകള്‍ അശിനിയുടെ കഴുത്തില്‍നിന്നാണ് മോഷ്ടാവ് മൂന്നു പവന്‍ സ്വര്‍ണമാല കവര്‍ന്നത്. പെണ്‍കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ച രേണ്ടാടെയാണ് സംഭവം. അത്തോളി പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ശാസ്ത്ര പരീക്ഷണക്കളരി മേപ്പയൂർ: കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂൾ സ്റ്റീഫൻ ഹോക്കിങ്സ് സയൻസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ശാസ്ത്ര പരീക്ഷണക്കളരി നടത്തി. മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഇ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സുരേഷ് കുമാർ, എൻ.ടി. കമല, കെ. സഫീറ, സ്വാം പ്രഭാത് എന്നിവർ സംസാരിച്ചു. വർഗീയതക്കെതിരെ ചുവരെഴുത്ത് സംഗമം മേപ്പയൂർ: ഡി.വൈ.എഫ്.ഐ നരക്കോട് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതക്കെതിരെ ചുവരെഴുത്ത് സംഗമം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ മേപ്പയൂർ സൗത്ത് മേഖല സെക്രട്ടറി കെ.എം. ലിഖിത്ത് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി രതീവ് അധ്യക്ഷത വഹിച്ചു. സൂരജ്, അരുൺജിത്ത്, സുജിത്ത് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story