Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 5:26 AM GMT Updated On
date_range 2018-07-28T10:56:59+05:30കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് പദ്ധതികൾക്ക് തുടക്കമായി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിൽ ന്യൂറോ സർജറി വിഭാഗത്തിനുകീഴിൽ സ്റ്റെപ് ഡൗൺ ഐ.സി.യു, മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ടൈപ്പ് വൺ പ്രമേഹബാധിതർക്കുള്ള മിഠായി പദ്ധതി, മുപ്പതാം ബാച്ചിെൻറ ക്ലീൻ കാമ്പസ് ഇനീഷ്യേറ്റിവ് എന്നിവയുടെ ഉദ്ഘാടനം തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. നിപ കാലത്ത് ആത്മാർഥസേവനം നടത്തിയ മെഡിക്കൽ കോളജിലെ ഡോക്ടർമാരും ജീവനക്കാരും ഉൾെപ്പടെ കാഴ്ചവെച്ചത് അത്യപൂർവ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മികച്ച ആശുപത്രികളിലുള്ള ചികിത്സസൗകര്യം ലഭ്യമാക്കുന്നതിന് മികവിെൻറ കേന്ദ്രമാക്കി ആശുപത്രിയെ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മെഡിസിൻ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിന്‍സിപ്പൽ ഡോ.വി.ആര്. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ഐ.എം.എ മുൻ പ്രസിഡൻറ് വി.ജി. പ്രദീപ് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത്കുമാര്‍, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. എൻ.എം.സി.എച്ചിൽ അത്യാഹിത വിഭാഗത്തിനു മുകളിൽ ന്യൂറോ സര്‍ജറി ഐ.സി.യുവിന് സമീപത്തായി 10 കട്ടിലുകളായാണ് സ്റ്റെപ് ഡൗൺ ഐ.സി.യു സജ്ജീകരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞവരെ ഐ.സി.യുവില്‍നിന്ന് സ്റ്റെപ് ഡൗൺ ഐ.സി.യുവിലേക്കും അവിടെ നിന്ന് വാര്‍ഡിലേക്കും പ്രവേശിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. സാമൂഹികസുരക്ഷ മിഷനു കീഴിൽ ജുവനൈൽ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സമഗ്ര പരിരക്ഷ നല്കാൻ ലക്ഷ്യമിടുന്ന മിഠായി പദ്ധതിക്കു കീഴിലാണ് ഐ.എം.സി.എച്ചിൽ ക്ലിനിക്ക് ഒരുങ്ങിയത്. ശിശുരോഗ വിഭാഗത്തിെൻറ മേല്‍നോട്ടത്തില്‍ 45ാം വാര്‍ഡിന് സമീപമാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ടു മുതല്‍ വൈകീട്ട് മൂന്നുവരെയാണ് പ്രവര്‍ത്തനസമയം. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലാണ് പദ്ധതിയുടെ ആദ്യപടിയായി ക്ലിനിക്കുകള്‍ തുടങ്ങിയത്. പദ്ധതിയുടെ കീഴില്‍വരുന്ന കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പെൻ, ഗ്ലൂക്കോമീറ്റര്‍ സ്ട്രിപ്പുകള്‍ എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്‍സുലിന്‍ പമ്പും സൗജന്യമായി നല്‍കും. മെഡിക്കല്‍ കോളജിലെ 30ാം ബാച്ച് കൂട്ടായ്മയായ തുണയുെട ഇനീഷ്യേറ്റിവ് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലേക്ക് ആവശ്യമായ സാധനങ്ങള്‍ കൈമാറി. വേസ്റ്റ് ബിൻ, മൺവെട്ടി, കാലുറ, മോപ്പ് തുടങ്ങി മൂന്നു ലക്ഷത്തോളം രൂപയുടെ ശുചീകരണ സാമഗ്രികളാണ് നൽകിയത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾക്ക് ശാസ്ത്രീയ പരിശീലനം നൽകുമെന്ന് 'തുണ' അധികൃതർ അറിയിച്ചു.
Next Story