Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.സി. രാധാകൃഷ്ണനെ...

പി.സി. രാധാകൃഷ്ണനെ അനുസ്മരിച്ചു

text_fields
bookmark_border
കോഴിക്കോട്: ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറായിരുന്ന പി.സി. രാധാകൃഷ്ണ​െൻറ 10ാം ചരമവാര്‍ഷികത്തിൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടാറുണ്ടെങ്കിലും സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ എക്കാലവും തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 57ലെയും 67ലെയും സര്‍ക്കാറുകളുടെ കാലത്ത് ചന്ദനത്തോപ്പിലുള്‍പ്പെടെ തൊഴിലാളികളെ വെടിവെച്ചുകൊന്നു. സി.പി.എം ചെയ്യാറുള്ളതുപോലെ ഘടകകക്ഷികളോട് വന്‍പാര്‍ട്ടി സമീപനം സ്വീകരിക്കാത്തതിനാല്‍ കോണ്‍ഗ്രസിന് മുന്നണി രാഷ്ട്രീയത്തില്‍ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരം വിട്ടുവീഴ്ചകളുടെ പേരില്‍ അര്‍ഹിക്കുന്ന സ്ഥാനം നഷ്ടപ്പെട്ട നേതാവാണ് പി.സി. രാധാകൃഷ്ണന്‍. കര്‍ഷക തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി അവസാനകാലം വരെ അദ്ദേഹം പ്രവര്‍ത്തിച്ചതായും ആര്യാടന്‍ കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡൻറ് ജോയ് മാളിയേക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡൻറ് ശ്രീധരന്‍ മേനാച്ചേരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മോയന്‍ കൊളക്കാടൻ, ഡി.കെ.ടി.എഫ് ഭാരവാഹികളായ ശശിധരന്‍ കരിമ്പനപ്പാലം, ഇ.സി. രാമചന്ദ്രന്‍, അബ്ദു കൊയങ്ങോറന്‍, കെ.പി. ഹരിദാസന്‍, പ്രമീള മുകുന്ദന്‍, അഡ്വ. ടി.കെ. ഉമ്മര്‍, എ.കെ. മുഹമ്മദ്, പി. ഗൗരീശങ്കര്‍ എന്നിവർ സംസാരിച്ചു. വി.ടി. സുരേന്ദ്രന്‍ സ്വാഗതവും ടി.വി. ഗോപിനാഥ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story