Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ സ്​ഥാപനത്തിലെ...

മെഡിക്കൽ സ്​ഥാപനത്തിലെ കവർച്ച: ബംഗാൾ സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
േകാഴിക്കോട്: മെഡിക്കൽ സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. ദുപ്ഗുരി ന്യൂ ജയപാൽ പുരിയിലെ ശ്യാമൾ റോയിയെയാണ് (28) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി കൊല്ലം കൊട്ടാരക്കര കോട്ടത്തല കരിക്കത്ത് പുത്തൻവീട്ടിൽ അഭിലാഷ് എന്ന രാജേഷ് (39) നേരത്തെ അറസ്റ്റിലായിരുന്നു. മേയ് 17ന് മാങ്കാവിലെ സേവന മെഡിക്കൽസിലും സമീപത്തെ അഞ്ച് കടകളിലുമാണ് പ്രതികൾ ഷട്ടർ കുത്തിപ്പൊളിച്ച് കവർച്ച നടത്തിയത്. കവർച്ച ചെയ്ത രണ്ടര ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ സ്വർണാഭരണങ്ങളും സേവന മെഡിക്കൽസിലെ സി.സി.ടി.വി കാമറയും മോഡവും പൊലീസ് കണ്ടെടുത്തു. അഭിലാഷ് എറണാകുളം ജില്ല ജയിലിൽ തടവിൽ കഴിയവേ ശ്യാമൾ റോയിയെ പരിചയപ്പെടുകയായിരുന്നു. മോഷ്ടിച്ച പണം വീതംവെച്ച് ഇരുവരും ആഡംബര ജീവിതം നയിക്കുന്നതിനിടെയാണ് അഭിലാഷ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ ജില്ലയിലെ നടക്കാവ്, ചേവായൂർ, ടൗൺ സ്റ്റേഷനുകളിലായി ഒമ്പത് എണ്ണമുൾപ്പെടെ സംസ്ഥാനത്ത് മൊത്തം 18 കേസുകളുണ്ട്. ശ്യാമൾ റോയ് അറസ്റ്റ് ഭയന്ന് ഫോൺ ഉപയോഗിക്കാതെയും മറ്റും ജില്ലയിലെ വിവിധ തൊഴിലാളി ക്യാമ്പുകളിൽ താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് െചയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story