Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെയ്യത്തുംകടവിൽ...

തെയ്യത്തുംകടവിൽ മാലിന്യം അടിഞ്ഞുകൂടുന്നു

text_fields
bookmark_border
കൊടിയത്തൂർ: കാലവർഷം ശക്തിപ്രാപിക്കുകയും ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകയും ചെയ്തതോടെ തെയ്യത്തുംകടവ് ഭാഗങ്ങളിൽ മാലിന്യം അടിഞ്ഞുകൂടുന്നു. പുഴയിലൂടെ ഒഴുകി വരുന്ന മരങ്ങൾ, ശിഖരങ്ങള്‍, ചപ്പ് ചവറുകൾ, മറ്റ് മാലിന്യങ്ങള്‍ എന്നിവയാണ് തെയ്യത്തുംകടവിലെ മാതൃകാ അംഗൻവാടിയുടെ സമീപ്പത്തും താഴ്ഭാഗങ്ങളിലുമായി അടിഞ്ഞുകൂടുന്നത്. പുഴയിലും കരയിലുമായി മാലിന്യം കൂടിക്കിടക്കുകയാണ്. മാലിന്യത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നതായും നാട്ടുകാർ പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികളും കവറുകളുമെല്ലാം ഈ കൂട്ടത്തിലുണ്ട്. താളത്തിൽ, പുത്തൻവീട്, വേരൻ കടവ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം പുഴയിലും കരയിലുമായി മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story