Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 5:33 AM GMT Updated On
date_range 2018-07-27T11:03:00+05:30സ്കൂൾ തെരഞ്ഞെടുപ്പ് കൗതുകമായി
text_fieldsതലക്കുളത്തൂർ: പാർലമെൻറ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് അടുത്തറിയാനും നടപടിക്രമങ്ങളെ സംബന്ധിച്ച് മനസ്സിലാക്കുന്നതിനുമായി വി.കെ റോഡ് അന്നശ്ശേരി എം.ഐ.എൽ.പി സ്കൂളിൽ പൊതു തെരഞ്ഞെടുപ്പ് നടത്തി. വിദ്യാർഥികൾക്കു പുറമെ രക്ഷിതാക്കൾ പൂർവ വിദ്യാർഥികൾ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ് അംഗങ്ങൾ എന്നിവരായിരുന്നു വോട്ടർമാർ. ആദ്യം ഫോട്ടോ പതിച്ച വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വോട്ടേഴ്സ് ലിസ്റ്റിൽ തങ്ങളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പേര് കണ്ടപ്പോൾ എൽ.പി സ്കൂളിലെ കുഞ്ഞു വിദ്യാർഥികൾക്ക് ഇരട്ടി മധുരമായി. വോട്ടേഴ്സ് ലിസ്റ്റ് തയാറാക്കൽ, നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പോസ്റ്റുകളും വോേട്ടഴ്സ് സ്ലിപ്പും ഉൾപ്പെടുത്തിയുള്ള പ്രചാരണം, പോളിങ് ഏജൻറ്, കൗണ്ടിങ് ഏജൻറ് എന്നിവരുടെ നിയമനം, പോളിങ് ഓഫിസർമാർക്കുള്ള പരിശീലനം എന്നിങ്ങനെ ഒരു പൊതു തെരഞ്ഞെടുപ്പിെൻറ എല്ലാ ചട്ടങ്ങളും നിയമങ്ങളും പരിപാലിച്ചായിരുന്നു സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നത്. വിദ്യാർഥികൾ തന്നെയായിരുന്നു പ്രിസൈഡിങ് ഓഫിസറായും പോളിങ് ഓഫിസറായും രംഗത്തുള്ളത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ അഭിജയ്ശങ്കർ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.
Next Story