Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനരിക്കുനി വില്ലേജ്...

നരിക്കുനി വില്ലേജ് ഓഫിസ്​; അസൗകര്യങ്ങൾക്ക് താൽക്കാലിക ശമനം

text_fields
bookmark_border
നരിക്കുനി: ഫയലുകൾപോലും അടുക്കിവെക്കാൻ സ്ഥലമില്ലാതെ പ്രയാസപ്പെടുന്ന നരിക്കുനി വില്ലേജ് ഓഫിസി​െൻറ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൗകര്യം വർധിപ്പിക്കുന്നതിനും പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്തും വില്ലേജ് ഓഫിസറും സാമൂഹിക, രാഷ്ട്രീയ, വ്യാപാരി പ്രതിനിധികളും ഉൾപ്പെടുന്ന ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. വില്ലേജ് ഓഫിസിൽ ഫ്രണ്ട് ഓഫിസ് ഏർപ്പെടുത്തുക, കൗണ്ടറുകൾ നിർമിക്കുക, ടൈൽ വിരിക്കുക, ഗുണഭോക്താക്കൾക്ക് ഇരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയവയാണ് വ്യാപാരികളും വിവിധ സംഘടനകളും ഏറ്റെടുത്ത് നടത്തുന്നത്. ഈ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് അടുത്ത തിങ്കൾ മൂന്നിന് തഹസിൽദാരുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ഒരു പ്രത്യേക യോഗം ഗ്രാമപഞ്ചായത്ത് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story