Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 5:26 AM GMT Updated On
date_range 2018-07-27T10:56:58+05:30ബസ് കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയിൽ, പൊളിച്ചുമാറ്റാൻ മടിച്ച് നഗരസഭ
text_fieldsബസ് കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയിൽ പൊളിച്ചുമാറ്റാൻ മടിച്ചു നഗരസഭ കൊടുവള്ളി: ദേശീയപാതയിൽ സൗത്ത് കൊടുവള്ളി അങ്ങാടിയിൽ അപകടാസ്ഥയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റാൻ പൊതു മരാമത്ത് വകുപ്പ് ഉത്തരവിറക്കിയിട്ടും നഗരസഭ അധികൃതർ നടപടിയെടുക്കുന്നില്ലെന്നു ആക്ഷേപം. 20 വർഷം മുമ്പ് നിർമിച്ച കാത്തിരിപ്പുകേന്ദ്രം നിരവധി തവണ വാഹനങ്ങൾ ഇടിച്ചു തൂണുകൾ തകർന്നു ഏതുസമയത്തും പൊളിഞ്ഞുവീഴാവുന്ന നിലയിലാണ്. ദേശീയപാത വീതി കൂട്ടിയതോടെ കാത്തിരിപ്പ് കേന്ദ്രത്തിെൻറ മേൽക്കൂര റോഡിലേക്ക് തള്ളിയ നിലയിലുമാണ്. രാത്രിയിൽ വാഹനങ്ങൾ അപകടങ്ങളിൽപെടുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സൗത്ത് കൊടുവള്ളി അങ്ങാടിയിൽ മറ്റൊരു കാത്തിരിപ്പുകേന്ദ്രമുണ്ട്. അപകടഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ഇത് പൊളിച്ചുനീക്കണമെന്നുമാവശ്യപ്പെട്ടു കഴിഞ്ഞ മേയ് മാസത്തിൽ പൊതുമരാമത്ത് വകുപ്പ് ദേശീയപാത എ.ഇ. കൊടുവള്ളി നഗരസഭ സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ബസ് കാത്തിരിപ്പു പൊളിച്ചുനീക്കാൻ നടപടിയുണ്ടായിട്ടില്ല. വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണിയായ ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. photo Kdy-6 thakarna bus stop .jpg ദേശീയ പാതയിൽ സൗത്ത് കൊടുവള്ളി അങ്ങാടിയിൽ അപകടാവസ്ഥയിലായ ബസ് കാത്തിരിപ്പുകേന്ദ്രം
Next Story