Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 5:23 AM GMT Updated On
date_range 2018-07-27T10:53:57+05:30അമിത ജോലി: തിരുവമ്പാടി റബർ കമ്പനി തൊഴിലാളികളുടെ സമരത്തിൽ സംഘർഷം
text_fields* തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു * ആഗസ്റ്റ് രണ്ടിന് ചർച്ച തിരുവമ്പാടി: ജോലിഭാരത്തിനെതിരെ മാനേജരെ ഉപരോധിച്ച തിരുവമ്പാടി റബർ കമ്പനിയിലെ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച രാവിലെ ആറ് തൊഴിലാളികൾ ആരംഭിച്ച സമരം വൈകീട്ട് ആറോടെ പൊലീസ് എത്തിയതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഉപരോധം കാരണം കമ്പനി മാനേജരെ ഓഫിസിൽനിന്ന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. വൈകീട്ട് ആറുമണി കഴിഞ്ഞിട്ടും തൊഴിലാളികൾ ഉപരോധ സമരത്തിൽനിന്ന് പിന്മാറാത്ത സാഹചര്യത്തിലാണ് മുക്കത്തുനിന്ന് പൊലീസ് സ്ഥലത്തെത്തിയത്. തൊഴിലാളികളെ നീക്കാൻ പൊലീസ് ബലപ്രയോഗത്തിന് ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തൊഴിലാളികളെ പൊലീസ് മാറ്റിയതോടെ മാനേജർ ഓഫിസിൽനിന്ന് പുറത്തിറങ്ങി. ഉപരോധിച്ച തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂനിയൻ നേതാക്കളുടെ ചർച്ചയെ തുടർന്ന് ആഗസ്റ്റ് രണ്ടിന് ലേബർ ഓഫിസിൽ തൊഴിലാളികളുടെ അമിതജോലി സംബന്ധിച്ച ചർച്ച നടക്കുമെന്ന് സമരത്തിന് നേതൃത്വംനൽകിയ ബി.എം.എസ് യൂനിറ്റ് പ്രസിഡൻറ് പി.സി.സുരേഷ് പറഞ്ഞു. എട്ട് തൊഴിലാളികൾ വേണ്ടിടത്ത് ആറ് തൊഴിലാളികളെക്കൊണ്ട് അമിതജോലി എടുപ്പിക്കുന്നുവെന്നാണ് ആരോപണം. അമിതജോലിക്ക് അധിക വേതനമില്ലെന്നും ആക്ഷേപമുണ്ട് .
Next Story