Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightkc lead ...

kc lead കോഴിക്കോട്ടും വരുന്നു, ശിശുപരിപാലന കേന്ദ്രം

text_fields
bookmark_border
കോഴിക്കോട്: ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ പാര്‍പ്പിക്കാനുള്ള ജില്ലയിലെ ആദ്യ ശിശുപരിപാലനകേന്ദ്രം മെഡിക്കല്‍ കോളജ് ചെസ്റ്റ് ആസ്പത്രിക്ക് സമീപം ഒരുങ്ങുന്നു. അമ്മത്തൊട്ടില്‍ വഴിയോ പൊലീസ് മുഖേനയോ എത്തുന്ന കുട്ടികളെയാണ് ഇവിടെ എത്തിക്കുക. ശിശുപരിപാലന കേന്ദ്രത്തിലേക്കാവശ്യമായ ജീവനക്കാരെ നിയമിച്ചുകഴിഞ്ഞു. കുഞ്ഞുങ്ങളെ പരിചരിക്കാൻ ആയമാര്‍, നഴ്‌സ്, സെക്യൂരിറ്റി, കുക്ക് എന്നിവരെല്ലാം ഉണ്ടാകും. ആഗസ്റ്റ് 11ന് ഉച്ചക്ക് രണ്ടിന് മന്ത്രി ടി.പി. രാമകൃഷ്ണൻ കേന്ദ്രം ഉദ്ഘാടനം ചെയ്യണമെന്നാണ് തീരുമാനം. സര്‍ക്കാര്‍ അനാഥ മന്ദിരങ്ങളും സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രങ്ങളും കോഴിക്കോട്ട് ഉണ്ടെങ്കിലും സംസ്ഥാന ശിശുക്ഷേമ സമിതിക്കുകീഴിൽ ആദ്യ കേന്ദ്രമാണിത്. മലപ്പുറത്തും തിരുവനന്തപുരത്തുമാണ് ഇപ്പോൾ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേരളത്തിൽ എല്ലാ ജില്ലകളിലും കേന്ദ്രം ആരംഭിക്കുകയാണ് ലക്ഷ്യം. കുഞ്ഞുങ്ങളെ ഏറ്റവും അടുത്ത കേന്ദ്രത്തില്‍ പാര്‍പ്പിക്കണമെന്നാണ് ചട്ടം. കോഴിക്കോട് താൽക്കാലികമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം. സര്‍ക്കാര്‍ ഭൂമി കണ്ടെത്തി ഉടൻ സ്വന്തം കെട്ടിടം പണിയാന്‍ നടപടിയുണ്ടാവും. അഞ്ച് കുഞ്ഞുങ്ങളെ പാര്‍പ്പിക്കാൻ സൗകര്യമൊരുക്കും. അഞ്ച് വയസ്സ് പ്രായമുള്ള കുട്ടികൾക്ക് വരെ പ്രവേശനമുണ്ട്. രണ്ടുമാസം മുമ്പ് ദത്തുനല്‍കല്‍ കേന്ദ്രമായി ഉയര്‍ത്തിയ മലപ്പുറത്തെ കേന്ദ്രത്തില്‍ ഇരുപതോളം കുഞ്ഞുങ്ങളാണുള്ളത്. അവിടെയുള്ളവരിൽ ചിലരെ കോഴിക്കോേട്ടക്ക് മാറ്റും. ശിശുപരിപാലന കേന്ദ്രത്തിൽ കൂടുതൽ കുട്ടികൾ എത്തുന്ന സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും കേന്ദ്രം ആരംഭിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story