Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജയൻ സ്മൃതിയിൽ...

ജയൻ സ്മൃതിയിൽ ഫൗണ്ടേഷന് തുടക്കമായി

text_fields
bookmark_border
കോഴിക്കോട്: മൺമറഞ്ഞ നടനപ്രതിഭ ജയ​െൻറ ഓർമയിൽ രൂപവത്കരിച്ച ജയൻ ഫൗണ്ടേഷൻ കേരളയുടെ ഉദ്ഘാടനവും നിർമാതാവ് പി.വി. ഗംഗാധരൻ, നടി വിധുബാല എന്നിവർക്കുള്ള ആദരവും മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ലോഗോ ജില്ല കലക്ടർ യു.വി. ജോസ് പ്രജിത്ത് ജയപാലിന് നൽകി പ്രകാശനം ചെയ്തു. എ. പ്രദീപ്കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകൻ ഭാനുപ്രകാശ് അനുസ്മരണ പ്രഭാഷണവും ഫൗണ്ടേഷൻ സെക്രട്ടറി എം. രാജൻ ആമുഖ പ്രഭാഷണവും നടത്തി. ഹോട്ടൽ അളകാപുരിയിൽ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. കമാൽ വരദൂർ, എ.കെ. പ്രശാന്ത്, ടി.പി. അനൂപ്, പി.ജി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.വി. ഗംഗാധരൻ, വിധുബാല എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി സി. രമേഷ് സ്വാഗതവും അരുൺ ഗോപിനാഥ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story