Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 5:23 AM GMT Updated On
date_range 26 July 2018 5:23 AM GMTകോമൺവെൽത്ത് ടൈൽസ് പ്രശ്നം ആർ.ജെ.എൽ.സിക്ക് വിട്ടു
text_fieldsbookmark_border
കോഴിക്കോട്: കോമൺവെൽത്ത് ടൈൽസ് പുതിയറ കമ്പനി അനധികൃത ലേ ഒാഫ് പിൻവലിക്കണമെന്നും കമ്പനി അടിയന്തരമായി തുറന്നു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് ജില്ല ലേബർ ഒാഫിസർ വിളിച്ച ചർച്ച കമ്പനി മാനേജ്മെൻറ് പ്രതിനിധികൾ പെങ്കടുക്കാത്തതിനാൽ പരാജയപ്പെട്ടു. തുടർന്നു വിഷയം റീജനൽ ജോയൻറ് ലേബർ കമീഷണർക്ക് കൈമാറാൻ തീരുമാനിച്ചു. ചർച്ചകളിൽ ജില്ല ലേബർ ഒാഫിസർ, എ.െഎ.ടി.യു.സിക്ക് വേണ്ടി ഇ.സി. സതീശൻ, ടി.കെ. ശ്രീജേഷ് കുമാർ, ഒ. സ്മിതരാജ്, െഎ.എൻ.ടി.യു.സി പ്രതിനിധി കെ.എസ്. പീതാംബരൻ എന്നിവർ പെങ്കടുത്തു. നിലപാട് തിരുത്തിയില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് കോമൺവെൽത്ത് ടൈൽസ് വർക്കേഴ്സ് ഫെഡറേഷൻ ജ. സെക്രട്ടറി ഇ.സി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story