Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗജന്യ പരിശീലനം

സൗജന്യ പരിശീലനം

text_fields
bookmark_border
കോഴിക്കോട്: മാത്തറയിലെ കോഴിക്കോട് േബ്ലാക്ക് പഞ്ചായത്ത് ഒാഫിസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സിൽ സൗജന്യ പരിശീലനം. 18നും 45 നും ഇടയിൽ പ്രായക്കാരായ യുവതികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ 10ന് രാവിലെ ഒാഫിസിൽ സ്വീകരിക്കും. പഠനോപകരണ വിതരണം കോഴിക്കോട്: കക്കോടി എം.ഇ.എസ് ആർക്കിടെക്ചർ കോളജും എം.ഇ.എസ് ജില്ല കമ്മിറ്റിയും സംയുക്തമായി വിദ്യാഭ്യാസ പ്രോത്സാഹന സമ്മേളനം 'പ്രചോദനം 2018' സംഘടിപ്പിച്ചു. കക്കോടി പഞ്ചായത്തിലെ 9, 10, 11 വാർഡുകളിൽനിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് വിതരണവും, മൂന്ന് വാർഡുകളിലെ കോളനികളായ മുപ്പറ്റമ്മൽ, എടോളി മീത്തൽ, ചാമ പറമ്പത്ത്, വരമ്പ്, തടത്തിൽ, കുറുക്കൻകുന്ന് എന്നീ കോളനികളിലെ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും നടന്നു. എം.ഇ.എസ് സംസ്ഥാന ട്രഷറർ വി. മൊയ്തുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.ടി. സക്കീർ ഹുസൈൻ അധ്യക്ഷതവഹിച്ചു. പ്രഫ. രമേഷ്, ജില്ല സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ്, എ.സി. അർഷിയ, സാലിമ, ആതിര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story