Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമനുഷ്യ​നും പശുവി​നും​...

മനുഷ്യ​നും പശുവി​നും​ ഒരേ വിലയെന്ന്​ യോഗി

text_fields
bookmark_border
ലഖ്നോ: ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തി​െൻറ ഇരകൾ പെരുകുന്നതിനിടെ സംഭവങ്ങളെ നിസ്സാരമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ പ്രസ്താവന. മനുഷ്യജീവൻപോലെ തന്നെ പശുവി​െൻറ ജീവനും പ്രധാനപ്പെട്ടതാണെന്നായിരുന്നു യോഗി പ്രതികരിച്ചത്. ഉത്തർപ്രദേശ് സർക്കാർ മനുഷ്യരെയും പശുവിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആൾക്കൂട്ട കൊലകൾക്ക് അനാവശ്യമായ പ്രാധാന്യം നൽകുകയാണെന്ന് പറഞ്ഞ യോഗി, ഉത്തർപ്രദേശിൽ പശുക്കടത്തി​െൻറ പേരിൽ ആൾക്കൂട്ട കൊല ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം, 2015ൽ ദാദ്രിയിൽ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖിെന കൊലപ്പെടുത്തിയതടക്കം, ഉത്തർപ്രദേശിൽ ഇതുവരെ പശുക്കടത്തി​െൻറ പേരിൽ 11 ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടായതായി ഇന്ത്യസ്പ​െൻറ് വെബ്സൈറ്റ് റിപ്പോർട്ട് പറയുന്നു. രാജസ്ഥാനിലെ റക്ബർ ഖാനെ പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊന്നതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരുന്നതിനിടെ സംഭവങ്ങളെ ന്യായീകരിച്ച് ആർ.എസ്.എസ് ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. ബീഫ് കഴിക്കുന്നത് നിർത്തിയാൽ ആൾക്കൂട്ടകൊലയും നിൽക്കും എന്നായിരുന്നു ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറി​െൻറ പ്രസ്താവന. ശരിയായ ആലോചനക്കുശേഷമായിരിക്കും ആർ.എസ്.എസ് നേതാവ് അത്തരമൊരു പ്രസ്താവന നടത്തിയത് എന്നായിരുന്നു കേന്ദ്രമന്ത്രി കൂടിയായ ഗിരിരാജ് സിങ്ങി​െൻറ പ്രതികരണം. ആൾക്കൂട്ടകൊല വിഷയം ഉയർത്തിക്കൊണ്ടുവരുന്നത് കാപട്യമാണെന്നായിരുന്നു ബി.ജെ.പി എം.പി മീനാക്ഷി ലേഖിയുടെ പ്രസ്താവന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story