Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനർഹ റേഷൻ കാർഡ്: വിവരം ...

അനർഹ റേഷൻ കാർഡ്: വിവരം അറിയിക്കാം

text_fields
bookmark_border
കോഴിക്കോട്: കൊയിലാണ്ടി താലൂക്കിൽ അനർഹമായി േറഷൻ മുൻഗണന കാർഡുള്ളവരെ കുറിച്ച് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ പേര് വെളിപ്പെടുത്താതെ അറിയിക്കാം. സർക്കാർ, പൊതുമേഖല ജീവനക്കാർ, സർവിസ് പെൻഷനർ, 1000 ചതുരശ്ര അടിക്കുമേൽ വിസ്തീർണമുള്ള വീടുള്ളവർ, ഒരേക്കറിനു മുകളിൽ ഭൂമിയുള്ളവർ, നാലുചക്ര വാഹനമുള്ളവർ, 25,000 രൂപക്കുമേൽ പ്രതിമാസ വരുമാനമുള്ളവർ, ആദായനികുതി ഒടുക്കുന്നവർ എന്നിവരാണ് അനർഹർ. താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി - 2620253, താലൂക്ക് സപ്ലൈ ഓഫിസർ, കൊയിലാണ്ടി - 9188527403, അസി. താലൂക്ക് സപ്ലൈ ഓഫിസർ (1) - 9188527503, അസി. താലൂക്ക് സപ്ലൈ ഓഫിസർ (2) -9188527504, കൊയിലാണ്ടി മുനിസിപ്പാലിറ്റി, ചെങ്ങോട്ടുകാവ് പഞ്ചായത്ത് -റേഷനിങ് ഇൻസ്പെക്ടർ, കൊയിലാണ്ടി - 9188527839, ചേമഞ്ചേരി, ബാലുശ്ശേരി, അത്തോളി, ഉള്ള്യേരി പഞ്ചായത്തുകൾ - റേഷനിങ് ഇൻസ്പെക്ടർ, ബാലുശ്ശേരി -9188527844, നടുവണ്ണൂർ, കോട്ടൂർ, കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്തുകൾ -റേഷനിങ് ഇൻസ്പെക്ടർ, നടുവണ്ണൂർ -9188527842, പേരാമ്പ്ര, ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകൾ -റേഷനിങ് ഇൻസ്പെക്ടർ, പേരാമ്പ്ര -9188527841, മേപ്പയൂർ, ചെറുവണ്ണൂർ, കീഴരിയൂർ, നൊച്ചാട്, അരിക്കുളം പഞ്ചായത്തുകൾ -റേഷനിങ് ഇൻസ്പെക്ടർ, മേപ്പയൂർ - 9188527843, പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി, മൂടാടി, തുറയൂർ പഞ്ചായത്തുകൾ -റേഷനിങ് ഇൻസ്പെക്ടർ, പയ്യോളി -9188527840. അനർഹമായി മുൻഗണന കാർഡുകൾ (ബി.പി.എൽ, എ.എ.വൈ) കൈവശം വെച്ച കാർഡുടമകൾ ഈ മാസം 31നകം കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസിൽ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറണം. അല്ലാത്തവർക്കെതിരെ ഒരു വർഷം വരെ തടവും പിഴയും അനധികൃതമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വിപണി വിലയും ഈടാക്കാൻ നിയമനടപടി സ്വീകരിക്കും. റേഷൻ സംബന്ധിച്ച പരാതികൾക്കും സംശയങ്ങൾക്കും മേൽ നമ്പറിൽ വിളിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story