Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 5:44 AM GMT Updated On
date_range 2018-07-25T11:14:56+05:30വിവാദച്ചുഴിയിൽ കുരുങ്ങി മത്സ്യവിപണി
text_fieldsകൊയിലാണ്ടി: കടലിനോടു മല്ലടിച്ച് ഉപജീവന വഴി കണ്ടെത്തുന്ന മത്സ്യത്തൊഴിലാളികൾ വിപണിയെ േനരിടാനാകാതെ കുഴങ്ങുന്നു. കർക്കടകം വറുതിയാണേലും പരമ്പരാഗത മീൻപിടിത്തക്കാർ കൊണ്ടുവരുന്നതും ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്നതുമായ മീനുകൾ പട്ടിണിയിൽനിന്ന് ഇവരെ കരകയറ്റിയിരുന്നു. എന്നാൽ, ഫോർമലിൻ ഉപയോഗം പുറത്തായതോടെ, മീൻ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതു നൂറുകണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചത്. മീൻപിടിത്തക്കാർ, വീടുകളിൽ വിൽപന നടത്തുന്നവർ, ലോറികളിൽ കയറ്റിറക്ക് നടത്തുന്നവർ, ചുമട് എടുക്കുന്നവർ, ഐസ് ഇടുന്നവർ, ലേലം വിളിക്കുന്നവർ ഇങ്ങനെ പല ഭാഗങ്ങളായി കിടക്കുന്നതാണ് മത്സ്യ വിപണി. ആവശ്യക്കാർ ഇല്ലാതായതോടെ ഇവരെല്ലാം തൊഴിൽ രഹിതരാണ്. പ്രാദേശികമായി പിടിക്കുന്ന മീനുകൾപോലും വിറ്റുപോകുന്നില്ല. മീൻ ലഭ്യതയുടെ പ്രയാസം അനുഭവിക്കുമ്പോഴാണ് ഈ പ്രതിസന്ധിയും വന്നു ചേർന്നത്. രാസവസ്തു ചേർന്നതും അല്ലാത്തതും തിരിച്ചറിയാൻ കഴിയാത്തതാണ് ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നം. വളർത്തുമീനുകൾ, ചെമ്മീൻ, ഇരുമീൻ, മാന്ത, ചെമ്മീൻ, ചെമ്പല്ലി, തിരണ്ടി, ഏട്ട തുടങ്ങിയവയൊക്കെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഹാർബറിലും മാർക്കറ്റിലും എത്തിയിരുന്നു. എന്നാൽ, ഭക്ഷ്യസുരക്ഷ വിഭാഗം ഒരിക്കൽപോലും ഇവിടേക്ക് കടന്നുവന്നിട്ടില്ല. അവർ പരിശോധിച്ച് നല്ലത് വിൽപനക്ക് അനുവദിച്ചാൽ ഉപഭോക്താക്കൾ വാങ്ങാൻ തയാറാകും. അത് ഇല്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. മത്സ്യത്തൊഴിലാളികളും ഈ ആവലാതിയാണ് പങ്കുവെച്ചത്. ഭക്ഷ്യസുരക്ഷ വിഭാഗം കൊയിലാണ്ടി ഹാർബറിലും മാർക്കറ്റിലും പരിശോധന നടത്തണമെന്ന് തീരദേശ സംയുക്ത സംഘടന ഭാരവാഹി വി.എം. രാജീവൻ ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ സംശയ നിവാരണം നടത്തേണ്ടത് അധികൃതരുടെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story