Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 5:41 AM GMT Updated On
date_range 25 July 2018 5:41 AM GMTഡിഗ്രി സീറ്റൊഴിവ്
text_fieldsbookmark_border
കുന്ദമംഗലം: ചാത്തമംഗലം കളൻതോട് എം.ഇ.എസ് കോളജിൽ ഒന്നാം വർഷ ഡിഗ്രി ക്ലാസിൽ വിവിധ ബ്രാഞ്ചുകളിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ വ്യാഴാഴ്ച കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 8589978500. ഫുട്ബാൾ ക്യാമ്പ് കുന്ദമംഗലം: എഫ്.സി കുന്ദമംഗലം ഫുട്ബാൾ ക്യാമ്പിലേക്ക് 2005ന് ശേഷം ജനിച്ച കുട്ടികൾക്ക് അവസരം. ഫോൺ: 944775 2020. ചാത്തമംഗത്ത് ലൈഫ് മിഷൻ ഭവനങ്ങളുടെ താക്കോൽ നൽകി കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ പൂർത്തിയാക്കിയ 29 വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി താക്കോൽദാനം നിർവഹിച്ചു. രണ്ടാം ഘട്ടത്തിലെ 27 പുതിയ വീടുകൾക്ക് ആദ്യ ഗഡു സഹായ വിതരണം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന അധ്യക്ഷത വഹിച്ചു. വി.ഇ.ഒ ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ഷറഫുന്നിസ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവദാസൻ നായർ, സുനിത പൂതക്കുഴിയിൽ, എ.കെ.ടി. ചന്ദ്രൻ, വി. സുന്ദരൻ, എം.ടി. വിനോദ് കുമാർ, ഐ.എം. ബാലൻ, ഗോപാലകൃഷ്ണൻ ചൂലൂർ, ഷെരീഫ് മലയമ്മ, ശിവദാസൻ മംഗലഞ്ചേരി, പഞ്ചായത്ത് സെക്രട്ടറി എൻ. അഭിലാഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ടി.എ. രമേശൻ സ്വാഗതവും കെ.എം. സാമി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story