Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 5:41 AM GMT Updated On
date_range 25 July 2018 5:41 AM GMTകൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വാഹനം ജപ്തി ചെയ്തു
text_fieldsbookmark_border
കൊടിയത്തൂർ: സപ്ലൈകോ സ്റ്റോർ നടത്തുന്നതിന് വാടകക്കെടുത്ത കെട്ടിടത്തിെൻറ വാടക കുടിശ്ശിക അടച്ചുതീര്‍ക്കാത്തതിനെ തുടര്‍ന്ന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിെൻറ വാഹനം ജപ്തി ചെയ്തു. 2012 ല്‍ സിവില്‍ സപ്ലൈസ് വകുപ്പിനു വേണ്ടി സപ്ലൈകോ സ്റ്റോര്‍ നടത്താന്‍ ഗോതമ്പറോഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടം പഞ്ചായത്തിെൻറ നേതൃത്വത്തില്‍ വാടകക്ക് എടുത്തിരുന്നു. എന്നാല്‍, കൃത്യമായി വാടക നല്കുന്നതില് പഞ്ചായത്തും സിവില്‍ സപ്ലൈസ് വകുപ്പും വീഴ്ച വരുത്തിയതോടെ കെട്ടിട ഉടമ കോടതിയെ സമീപിക്കുകയായിരുന്നു. കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും സിവില്‍ സപ്ലൈസ് വകുപ്പ് തയാറായില്ല. ഇതോടെ ഹരജിക്കാരന് വീണ്ടും കോടതിയെ സമീപിക്കുകയും കോടതി ആമീനെ അയച്ച് കെട്ടിടം ഒഴിപ്പിക്കുകയുമായിരുന്നു. എന്നാല്‍, അത്രയുംകാലം കെട്ടിടം ഉപയോഗിച്ചതിെൻറ വാടക നല്കാന് സിവില്‍ സപ്ലൈസ് വകുപ്പോ ഗ്രാമപഞ്ചായത്തോ തയാറാകാത്തതിനെ തുടർന്ന് കെട്ടിട ഉടമ വീണ്ടും കോടതിയെ സമീപിച്ചു. കുടിശ്ശികയായ 2,38,934 രൂപ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് നല്‍കണമെന്ന് 2017 ല്‍ കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍, ഇതും അവഗണിച്ചതോടെയാണ് ഗ്രാമപഞ്ചായത്തിെൻറ ബൊലേറോ ജീപ്പ് ജപ്തി ചെയ്ത് താൽക്കാലികമായി സെക്രട്ടറിയെ ഏൽപിച്ചത്. എന്നാൽ, ഇതിനെതിരെ അപ്പീൽ നൽകിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story