Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെയിൽവേ മേൽപ്പാലം...

റെയിൽവേ മേൽപ്പാലം പരിസരം ശുചീകരിച്ചു

text_fields
bookmark_border
കോഴിക്കോട്: ഒന്നാം റെയിൽവേ മേൽപ്പാലത്തോടനുബന്ധിച്ചുള്ള ചവിട്ടുപടിയും പരിസരവും ശുചീകരിച്ചു. ഇടിമൂഴിക്കൽ ഡി.ജി കോളജ് ഒാഫ് ആർക്കിടെക്ചറിലെ 20 വിദ്യാർഥികളും കോർപറേഷൻ തൊഴിലാളികളും ചേർന്നാണ് പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം നീക്കി ശുചീകരിച്ചത്. മേൽപ്പാലത്തിൽനിന്ന് ഒയിറ്റി റോഡിലേക്കുള്ള ഭാഗമാണ് ശുചീകരിച്ചത്. പ്രത്യേക മാതൃകയിൽ ഇവിടം നവീകരിക്കുന്നതിന് പദ്ധതി തയാറാക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. നിറവ് വേങ്ങേരി പ്രതിനിധി ബാബു പറമ്പത്ത് അധ്യക്ഷതവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ രമേശ്, രജീഷ്, പരിസ്ഥിതി പ്രവർത്തകൻ പ്രമോദ് മണ്ണടത്ത്, കോളജ് പ്രിൻസിപ്പൽ സാലസ് ഇൗപ്പൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story