Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 5:23 AM GMT Updated On
date_range 2018-07-25T10:53:59+05:30ഫുട്ബാൾ കോച്ചിങ് ക്യാമ്പ്
text_fieldsകോഴിക്കോട്: ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടെയും സ്റ്റാഫ് കൗൺസിലിെൻറയും സ്കൂൾ സ്പോർട്സ് ക്ലബിെൻറയും ആഭിമുഖ്യത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. സ്കൂളിലെ മികച്ച 50ഒാളം കായികതാരങ്ങളെ കണ്ടെത്തിയാണ് പ്രത്യേക കോച്ചിങ് ക്യാമ്പ് നടത്തുന്നത്. സന്തോഷ് ട്രോഫി താരം ഒ.കെ. ജാവിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.ടി. ഇല്യാസ് ക്യാമ്പിന് മുഖ്യ നേതൃത്വം നൽകി. സ്കൂൾ മാനേജർ കെ. ഹസൻകോയ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ പി.കെ. അബ്ദുന്നാസിർ, പ്രധാന അധ്യാപകൻ വി.കെ. ഫൈസൽ, എ.എം. നൂറുദ്ദീൻ മുഹമ്മദ്, കെ. സീന, റാസിഖ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഭാസംഗമം കോഴിക്കോട്: സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു കലാകായിക രംഗത്തെ ചാലപ്പുറം പ്രദേശത്തെ പ്രതിഭകളെ ആദരിച്ചു. ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡൻറ് പടിയേരി ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. എം.സി. അനിൽകുമാർ (നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ഉദ്ഘാടനം നിർവഹിച്ചു. പ്രദേശത്തെ ഏറ്റവും മികച്ച രണ്ടു പ്രതിഭകൾക്ക് ഡോ. സി.എം. അബൂബക്കർ ഒന്നാംസ്ഥാനം അരപ്പവൻ സ്വർണ നാണയവും രണ്ടാംസ്ഥാനം 5000 രൂപയും സമ്മാനം നൽകി. ചടങ്ങിൽ സി.എം. അബൂബക്കർ, കെ. ഹസൻകോയ, പി.കെ. കൃഷ്ണനുണ്ണിരാജ, ഇ. അനേഷ് കുമാർ, എ. സുരേന്ദ്രൻ, പി.പി. സഫർ അൽത്താഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇൗസ മുല്ലാലി സ്വാഗതവും അഡ്വ. സിദ്ധാർഥൻ നന്ദിയും പറഞ്ഞു.
Next Story