Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷി​െഗല്ല സംശയം:...

ഷി​െഗല്ല സംശയം: ആരോഗ്യവകുപ്പ് പ്രവർത്തനം ഊർജ്ജിതം

text_fields
bookmark_border
ഷിെഗല്ല സംശയം: ആരോഗ്യവകുപ്പ് പ്രവർത്തനം ഊർജിതം ഈങ്ങാപ്പുഴ: വയറിളക്കം ബാധിച്ച് അടിവാരം തേക്കിൽ വീട്ടിൽ അർഷാദി​െൻറ രണ്ടു വയസ്സുള്ള ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രവർത്തനം ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത് മെംബർമാർ, ആശ വർക്കർമാർ, കുടുംബശ്രീ വളൻറിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. പ്രദേശത്തെ ഇരുനൂറോളം കിണറുകൾ, പൊതുകിണറുകൾ എന്നിവ ക്ലോറിനേഷൻ നടത്തി. ബോധവത്കരണ ലഘുലേഖ വിതരണം ചെയ്തു. വളൻറിയർമാർക്കുള്ള പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർദനൻ, മുജീബ് മാക്കണ്ടി, ഐബി റെജി, മുത്തു അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. ആരോഗ്യ ബോധവത്കരണം മെഡിക്കൽ ഓഫിസർ ഡോ. കെ. വേണുഗോപാൽ, ഡോ. കെ.കെ. സുരേഷ് എന്നിവർ നയിച്ചു. ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. ആശാദേവി, ടെക്നിക്കൽ ഗ്രേഡ് കെ.ടി. മോഹനൻ, ഡോ. കെ. വേണുഗോപാൽ, ഡോ. കെ.കെ. സുരേഷ് എന്നിവരടങ്ങിയ സംഘം പ്രദേശം സന്ദർശിച്ച് പ്രവർത്തനം അവലോകനം നടത്തി. ക്യാപ്ഷൻ: shigella 33.jpg ഷിഗെല്ല പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വളൻറിയേഴ്സിനുള്ള പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story