Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 5:39 AM GMT Updated On
date_range 2018-07-24T11:09:00+05:30ഉന്നത വിജയികളെ ആദരിക്കലും ഹജ്ജ് യാത്രയയപ്പും
text_fieldsമുക്കം: നായർകുഴി നന്മ ജനശ്രീ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ, പ്രദേശത്തുനിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എൻ.പി. കമല ഉദ്ഘാടനം ചെയ്തു. സി.എം. ബഷീർ വിജയികളെ ആദരിച്ചു. വി.പി. ഭാസ്കരൻ, കെ. മുഹമ്മദ്, ബി. ശിവദാസൻ, പി. അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. കെ.എ. ഖൈസ് മറുപടിപ്രസംഗം നടത്തി. കെ.എ. റസാഖ് സ്വാഗതവും എ. മുജീബ് നന്ദിയും പറഞ്ഞു. വനിത കർഷകർ പ്രതിഷേധ ധർണ നടത്തി മുക്കം: കേന്ദ്ര സർക്കാറിെൻറ കർഷകദ്രോഹ നയങ്ങൾക്കെതിരെ കർഷകസംഘം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കം പോസ്റ്റ് ഒാഫിസിനു മുന്നിൽ വനിത കർഷകർ പ്രതിഷേധ ധർണ നടത്തി. കർഷകസംഘം ജില്ല കമ്മിറ്റി അംഗം വി.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു.
Next Story