Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാരശ്ശേരി പഞ്ചായത്ത്...

കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിക്ക്​ യു.ഡി.എഫ് പ്രതീകാത്മക അവാർഡ് നൽകി

text_fields
bookmark_border
മുക്കം: കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിക്ക് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രതീകാത്മക അവാർഡ് നൽകി. സംസ്ഥാനത്ത് പദ്ധതി നിർവഹണത്തിൽ ഏറ്റവും പിറകിലായതിന് വകുപ്പു മന്ത്രിയുടെ വരെ ശകാരം ഏറ്റുവാങ്ങേണ്ടിവന്ന ഭരണ സമിതിക്കെതിരെയാണ് പ്രതീകാത്മക അവാർഡ് നൽകിയത്. യോഗത്തിന് ശേഷം അവാർഡ് ഫലകം യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ. കോയ, കൺവീനർ സത്യൻ മുണ്ടയിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റീന പ്രകാശ് എന്നിവർ ചേർന്നു യു.ഡി.എഫ് പഞ്ചായത്ത് മെംബർമാരായ എം.ടി അഷ്റഫ്, എൻ.കെ അൻവർ, ശിഹാബുദ്ദീൻ എന്നിവർക്ക് നൽകി. അവാർഡ് ഫലകം പഞ്ചായത്ത് ഓഫിസിന് മുന്നിൽ സ്ഥാപിച്ചു. പ്രതിഷേധ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.എൻ ശുഹൈബ്, അബൂബക്കർ ചാലൂളി, ശാന്താദേവി, സലാം തേക്കുംകുറ്റി, ജംഷിദ് ഒളകര, സുബൈർ, സി.വി ഗഫൂർ, മുഹമ്മദ് ദിശാൽ, എ.പി ഹൈദ്രൂസ്, കെ.ജെ ജോസഫ്, പി. അബ്ദുൽ കരീം, ഷുക്കൂർ, ഉസ്മാൻ പുളിക്കൽ, സുഭാഷ്, ജസീന എന്നിവർ സംസാരിച്ചു. തൊഴിൽ രഹിത വേതനം ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ തൊഴിൽ രഹിത വേതനം 2018 ജൂലൈ 25, 26, 27 തീയതികളിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെ വിതരണം ചെയ്യും. അർഹരായ ഗുണഭോക്താക്കൾ എംപ്ലോയ്മ​െൻറ് രജിസ്‌ട്രേഷൻ കാർഡ്, റേഷൻകാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ടി.സി എന്നിവയുടെ അസ്സൽ സഹിതം ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story