Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 5:32 AM GMT Updated On
date_range 24 July 2018 5:32 AM GMTകൂമ്പാറ ട്രൈബൽ സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതി തുടങ്ങി
text_fieldsbookmark_border
തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറ ഗവ. ട്രൈബല്‍ എൽ.പി സ്കൂളില്‍ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കമായി. കാരശ്ശേരി സര്‍വിസ് സഹകരണ ബാങ്കിെൻറ സഹകരണത്തോടെയാണ് പി.ടി.എ പദ്ധതി തുടങ്ങിയത്. പദ്ധതിയുടെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഗ്രേസി കീലത്ത് അധ്യക്ഷത വഹിച്ചു. കാരശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻറ് എന്‍.കെ. അബ്ദുറഹ്മാന്, ജോസ് വള്ളിക്കുന്നേല്‍, ജോസ് അരീക്കാട്ടിൽ, ഷേര്‍ലി ജോസഫ്, സണ്ണി കിഴക്കരക്കാട്ട്, സക്കീന സലീം, പി. സാദിഖലി, പി.ടി. അഹമ്മദ് കുട്ടി, കെ.സി. ടോമി, ജീവദാസ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പൂര്‍വവിദ്യാര്‍ഥികളായ സി. അജ്നാസ്, വി.പി. ഹസ്ന, ഷാദിയ എം.പി, പി.ടി. ഷഹന ഷെറിന് എന്നിവർക്ക് ഉപഹാരം നല്കി. തൊഴിൽരഹിത വേതന വിതരണം ഇന്ന് തുടങ്ങും തിരുവമ്പാടി: ഗ്രാമ പഞ്ചായത്തിലെ 2017 ആഗസ്റ്റ് മുതൽ 2018 മാർച്ച് വരെയുള്ള തൊഴിൽരഹിത വേതനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 11 മുതൽ മൂന്നു വരെ വിതരണം ചെയ്യും. ഗുണഭോക്താക്കൾ രേഖകൾ സഹിതം ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story