Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 5:32 AM GMT Updated On
date_range 24 July 2018 5:32 AM GMTജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ശില്പശാലയ്ക്ക് തുടക്കം
text_fieldsbookmark_border
ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ശില്പശാലക്ക് തുടക്കം കോഴിക്കോട്: ജില്ലയുടെ സമഗ്ര വികസനത്തിനായി വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സംയോജനത്തിലൂടെ പദ്ധതി തയാറാക്കുന്ന ശില്പശാലക്ക് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. ജൂലൈ 23 മുതല്‍ 26 വരെ നടക്കുന്ന ശില്പശാല കെ. ദാസന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അകലാപ്പുഴ, ചാലിയാര്‍, കോരപ്പുഴ തുടങ്ങി ജില്ലയിലൂടെ ഒഴുകുന്ന പുഴകളെ ബന്ധിപ്പിച്ച് റിവര്‍ ടൂറിസം പദ്ധതി കോഴിക്കോട് നടപ്പാക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിക്കിണങ്ങുന്ന രീതിയിലായിരിക്കണം എല്ലാ വികസന പദ്ധതികളും തയാറാക്കേണ്ടതെന്നും എം.എല്‍.എ പറഞ്ഞു. പ്രാദേശികതലത്തിലുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കി വേണം പദ്ധതി ആസൂത്രണം ചെയ്യേണ്ടതെന്നും ഉത്തരവാദിത്ത ടൂറിസം പ്രധാനമാണെന്നും ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കേന്ദ്രമില്ല എന്നത് പോരായ്മയാണെന്നും കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. 2019-20 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉൾപ്പെടുത്തുന്നതിനായുള്ള സമഗ്ര പദ്ധതികളാണ് ശില്പശാലയില് അവതരിപ്പിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ച ശില്പശാലയില് ജില്ല പ്ലാനിങ് ഓഫിസര്‍ എം.എ. ഷീല, ഡി.സി.പി പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, അസി. ടൗണ്‍ പ്ലാനര്‍ പി.എം. രാജീവ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story