Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right20 ലിറ്റർ ചാരായവുമായി...

20 ലിറ്റർ ചാരായവുമായി പിടിയിൽ

text_fields
bookmark_border
ചേളന്നൂർ: ചേളന്നൂർ എക്‌സൈസ് പാർട്ടിയും കോഴിക്കോട് എക്‌സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായവുമായി കുരുവട്ടൂർ സ്വദേശിയെ പിടികൂടി. താമരത്ത്താഴം പൊയിൽ വീട്ടിൽ ജിജുവിനെയാണ് ചേളന്നൂർ എക്‌സൈസ് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ പി.സി. മനോജ് കുമാറും പാർട്ടിയും പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികൾക്കും വിവാഹാവശ്യങ്ങൾക്കും മദ്യം എത്തിച്ചുകൊടുക്കുന്ന ആളാണത്രെ ജിജു. സമീപത്ത് വ്യാജ വാറ്റ് സജീവമാണെന്ന പരാതിയിൽ കുറച്ച് കാലമായി പ്രതി എക്‌സൈസി​െൻറ നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് പ്രതിയെ പിടികൂടിയത്. പാർട്ടിയിൽ കോഴിക്കോട് ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർ വി. ദേവദാസൻ, പ്രിവൻറിവ് ഓഫിസർ എം. സുനിൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ എൻ.കെ. ഷബീർ, അർജുൻ വൈശാഖ്, കെ.ജി. സുജല, വി. അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story