Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവഴിത്തർക്കം:...

വഴിത്തർക്കം: അയൽവാസിയടക്കമുള്ള സംഘം മർദിച്ചതായി വീട്ടമ്മ

text_fields
bookmark_border
ഫറോക്ക്: വഴി അടക്കാൻ അയൽവാസി ശ്രമിച്ചത് തടസ്സപ്പെടുത്തിയതിന്‌ തന്നെയും മകൾ, ഭർതൃസഹോദരി എന്നിവരെയും മർദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായി വീട്ടമ്മയുടെ പരാതി. കടലുണ്ടി ഒന്നാം പാലം വടക്കോടിത്തറ കോളനിയിൽ പരേതനായ വി.ടി. നാരായണ​െൻറ ഭാര്യ കോമ്പാളി കാർത്യായനിയാണ് ഫറോക്ക് പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കാൽ നൂറ്റാണ്ടോളമായി തങ്ങളുപയോഗിച്ചുകൊണ്ടിരിക്കുന്ന വഴി അയൽവാസിയായ ഇറക്കത്തിൽ ചന്ദ്രൻ, മകൻ ജിജിൽ എന്നിവരുടെ നേതൃത്വത്തിൽ 25ഓളം ആളുകളെത്തി മതിൽ കെട്ടി അടക്കാൻ ശ്രമിച്ചു. ഇത് ചെറുക്കാൻ ശ്രമിച്ച തന്നെയും മകൾ സിനിമോൾ, ഭർതൃസഹോദരി ലീല എന്നിവരെയും ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞു. പരിക്കേറ്റ തങ്ങൾക്ക് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. പരാതിയിൽ കേസെടുത്തതായി ഫറോക്ക് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story