Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 5:32 AM GMT Updated On
date_range 2018-07-23T11:02:58+05:30മലയമ്മ സ്‌കൂളില്‍ ചരിത്ര മ്യൂസിയം
text_fieldsകുന്ദമംഗലം: ചാത്തമംഗലം മലയമ്മ എ.യു.പി സ്കൂൾ ഇനി നാടിെൻറ ചരിത്രം പറയും. സ്കൂളിലൊരുക്കിയ ചരിത്ര മ്യൂസിയമാണ് ദേശത്തിെൻറ ഓർമ വീണ്ടെടുക്കുന്നത്. പഴയ കാലത്തെ ഉപകരണങ്ങളും പുരാവസ്തുക്കളുമെല്ലാം വിദ്യാർഥികളും അധ്യാപകരും മ്യൂസിയത്തിൽ എത്തിച്ചിട്ടുണ്ട്. പഠനത്തിെൻറ ഭാഗമായാണ് മ്യൂസിയമൊരുക്കിയത്. ചരിത്ര ഗവേഷകൻ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബർ കെ.എം. സാമി മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്‌തു. ബി.പി.ഒ എൻ. അജയകുമാർ, ജനാർദനന്‍ കളരിക്കണ്ടി, ഇ. കൃഷ്‌ണന്‍കുട്ടി, ടി.വി. വാസു, ജബ്ബാര്‍ മലയമ്മ, ടി. വേലായുധൻ, എൻ. ബീന എന്നിവര്‍ സംസാരിച്ചു. നാണയങ്ങൾ, പഴയ വിളക്കുകള്‍, വെള്ളിക്കോലുകള്‍, ചെമ്പുകൊണ്ടുള്ള ഉപകരണങ്ങൾ, താളിയോലകള്‍ തുടങ്ങിയവയാണ് മ്യൂസിയത്തിൽ ഒരുക്കിയത്.
Next Story