Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുബ്രതോ കപ്പ്:...

സുബ്രതോ കപ്പ്: തിരുവമ്പാടി, കൊടിയത്തൂർ ജേതാക്കൾ

text_fields
bookmark_border
തിരുവമ്പാടി: കൂടരഞ്ഞിയിൽ നടന്ന മുക്കം ഉപജില്ല സുബ്രതോ കപ്പ് ഫുട്‌ബാൾ ടൂർണമ​െൻറിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സബ്ജൂനിയർ വിഭാഗം ചാമ്പ്യന്മാരായി. ജൂനിയർ വിഭാഗം രണ്ടാം സ്ഥാനവും തിരുവമ്പാടിക്കാണ്. ജൂനിയർ വിഭാഗം ജേതാക്കളായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂൾ സബ്ജൂനിയർ വിഭാഗം രണ്ടാം സ്ഥാനക്കാരായി. സ്കൂൾ പാചകപ്പുര നവീകരിച്ചു തിരുവമ്പാടി: വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ പാചകപ്പുര നവീകരിച്ചു. ഗ്യാസ് അടുപ്പ് സ്ഥാപിച്ചു. സ്റ്റോർ റൂം, വർക്ക് ഏരിയ എന്നിവ നിർമിച്ചു. താമരശ്ശേരി കോർപറേറ്റ് മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് രാജു മാളിയേക്കൽ അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ, പ്രധാനാധ്യാപകൻ വിൽസൺ ജോർജ്, ഷാജി കരിപ്പുകാട്ടിൽ, ശാന്തകുമാർ, റെനി സണ്ണി, സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story