Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിൽരഹിത വേതന വിതരണം

തൊഴിൽരഹിത വേതന വിതരണം

text_fields
bookmark_border
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം ജൂലൈ 24, 25 തീയതികളിൽ 11 മണി മുതൽ മൂന്നുമണി വരെ വിതരണം ചെയ്യും. അറബിക് ടാലൻറ് പരീക്ഷ പേരാമ്പ്ര: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പേരാമ്പ്ര ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി അറബിക് ടാലൻറ് പരീക്ഷ നടത്തി. എൽ.പി വിഭാഗത്തിൽ നജ ഫാത്തിമ (പേരാമ്പ്ര ഈസ്റ്റ് മാപ്പിള എൽ.പി) ഒന്നാം സ്ഥാനവും ബർസ (കല്ലൂർ കൂത്താളി എൽ.പി) രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കൂത്താളി എ.യു.പി സ്കൂളിലെ മുഹമ്മദ് സബീലും കാവുന്തറ എ.യു.പി സ്കൂളിലെ ആദിൽ ഇർഫാനും പങ്കിട്ടു. വെള്ളിയൂർ എ.യു.പിയിലെ അമൽ സമാൻ രണ്ടാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മുഹമ്മദ് ഷാമിൽ (പേരാമ്പ്ര എച്ച്.എസ്.എസ്) ഒന്നാമതെത്തി. ആദിൽ ഹംദി (ജി.എച്ച്.എസ്.എസ് നടുവണ്ണൂർ) രണ്ടാമതെത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മുഹമ്മദ് അസ്ലം (നൊച്ചാട് എച്ച്.എസ്.എസ്) ഒന്നാം സ്ഥാനവും മുഹമ്മദ് അൻവർ (കൂത്താളി എച്ച്.എസ്.എസ്) രണ്ടാം സ്ഥാനവും നേടി. ബി.ആർ.സിയിലെ അരുൺകുമാർ സമ്മാനദാനം നടത്തി. കെ.പി. സമീർ, എം.ടി. മുനീർ, കെ.കെ. മുഹമ്മദലി, ആർ.കെ. മുനീർ എന്നിവർ സംസാരിച്ചു. വെള്ളക്കെട്ട് ദുരിതം കൂരാച്ചുണ്ട്: ബസ്സ്റ്റാൻഡിന് സമീപം കൂരാച്ചുണ്ട്-പേരാമ്പ്ര റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് ദുരിതമാവുന്നു. റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിൽ കയറ്റാതെ ഈ വെള്ളക്കെട്ടിന് സമീപം നിർത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. കൂരാച്ചുണ്ട് ബസ്സ്റ്റാൻഡിന് സമീപത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും കെ.എസ്.ആർ.ടി.സി അടക്കമുള്ള എല്ലാ ബസുകളും സ്റ്റാൻഡിൽ കയറ്റണമെന്നും സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ, എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story