Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 5:44 AM GMT Updated On
date_range 22 July 2018 5:44 AM GMTസംസ്ഥാന കേരകർഷക സദസ്സ് 25ന്
text_fieldsbookmark_border
കോഴിക്കോട്: കേരള കർഷക സംഘത്തിെൻറ നേതൃത്വത്തിൽ സംസ്ഥാന കേരകർഷക സദസ്സ് ജൂലൈ 25ന് കോഴിക്കോട്ട് സംഘടിപ്പിക്കും. കേരകൃഷിയുടെ അഭിവൃദ്ധിക്കായുള്ള പ്രവർത്തനങ്ങളും പദ്ധതികളും ചർച്ച ചെയ്യാനാണിത്. നളന്ദ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ അഞ്ചുവരെ നടക്കുന്ന പരിപാടിയിൽ കർഷകരും ശാസ്ത്രജ്ഞരും പങ്കെടുക്കും. ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ, ഉൽപാദനവും ഉൽപാദനക്ഷമതയും, മൂല്യവർധിത ഉൽപന്നങ്ങൾ, വിള ആരോഗ്യം, വിപണനവും അന്താരാഷ്ട്ര കരാറും തുടങ്ങിയ വിഷയത്തിൽ ചർച്ച നടക്കും. സംഘാടകസമിതി കൺവീനറും മുൻ എം.എൽ.എയുമായ പി. വിശ്വൻ, എം. മെഹബൂബ്, എം.എൻ. ബാലു, സത്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story