Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 5:27 AM GMT Updated On
date_range 22 July 2018 5:27 AM GMTവിദേശനിർമിത സിഗരറ്റ് പിടികൂടി
text_fieldsbookmark_border
ബേപ്പൂർ: അരക്കിണറിലെ സ്റ്റേഷനറി കടയിൽ അനധികൃതമായി വിൽപന നടത്തിവന്ന വിദേശനിർമിത സിഗരറ്റ് ബേപ്പൂർ പൊലീസ് പിടിച്ചെടുത്തു. അരക്കിണർ സുന്നി ജമാഅത്ത് പള്ളിക്ക് സമീപത്തെ പി.എസ് സ്റ്റോർ സ്റ്റേഷനറി കടയിൽനിന്നാണ് സിഗരറ്റ് കണ്ടെടുത്തത്. കടയുടമ അരക്കിണർ സ്വദേശി പെരിയമ്പ്ര ഹൗസിൽ സുന്ദരൻ (67) വിദേശ നിർമിത സിഗരറ്റ് വിൽപന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിെൻറ അടിസ്ഥാനത്തിൽ ബേപ്പൂർ എസ്.ഐ റെനീഷ്, സീനിയർ സി.പി.ഒ അനീഷ് കുമാർ, അരുൺ കുമാർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. കൊറിയൻ നിർമിത സിഗരറ്റ് 10 പാക്കറ്റ് കടയിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കടയുടമയുടെ പേരിൽ കേസ് ചാർജ് ചെയ്ത് ജാമ്യത്തിൽവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story