Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി നിലച്ചാൽ...

വൈദ്യുതി നിലച്ചാൽ ചെറൂപ്പ ആശുപത്രിക്ക്​ ആശ്രയം മെഴുകുതിരിവെട്ടം

text_fields
bookmark_border
മാവൂർ: മെഡിക്കൽ കോളജി​െൻറ ഹെൽത്ത് യൂനിറ്റായ ചെറൂപ്പ ആശുപത്രിയിൽ വൈദ്യുതി നിലച്ചാൽ ഇരുട്ടിലാകും. മതിയായ ബദൽ സംവിധാനമില്ലാത്തതാണ് ദുരിതമാകുന്നത്. ഇൻവെർട്ടറുണ്ടെങ്കിലും ശേഷി കുറവായതിനാൽ ഏറെനേരം വെളിച്ചം നൽകാൻ കഴിയില്ല. പകൽ ചാർജ് ചെയ്യാനായാൽ പരമാവധി രണ്ടു മണിക്കൂർ മാത്രമേ ഇൻവെർട്ടർ ഉപയോഗിക്കാനാവൂ. മഴയും കാറ്റും കാരണം അടിക്കടി വൈദ്യുതി നിലക്കുന്ന ദിവസം മെഴുകുതിരിവെട്ടത്തിലാണ് കാഷ്വാലിറ്റിയും കിടത്തിചികിത്സ വാർഡുകളും ഡ്രസിങ് റൂമുകളുമെല്ലാം പ്രവർത്തിക്കുന്നത്. ഡോക്ടറുടെ പരിശോധനക്ക് അൽപനേരം എമർജൻസി ലൈറ്റ് ഉപേയാഗിക്കാനാവും. മാവൂരടക്കം അഞ്ച് പഞ്ചായത്തുകളിൽനിന്നുള്ള രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ദിനേന ആയിരക്കണക്കിനു പേരാണ് ഒ.പിയിലും മറ്റുമായി എത്തുന്നത്. പകർച്ചപ്പനി വ്യാപകമായ സമയമായതിനാൽ വൈകീട്ട് ആറുമണിക്കുശേഷം നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത്. വൈദ്യുതിയില്ലെങ്കിൽ കാഷ്വാലിറ്റിയിൽ മൊബൈൽ വെളിച്ചത്തിലാണ് ആളുകൾ വരിനിൽക്കുന്നത്. ഇഴ ജന്തുക്കളുടെ ശല്യമുള്ള പ്രദേശമായതിനാൽ വെളിച്ചമില്ലാതെ കോമ്പൗണ്ടിൽ സഞ്ചരിക്കാനാവില്ല. വെള്ളിയാഴ്ച രാത്രി ഏറെനേരം വൈദ്യുതി മുടങ്ങിയ സമയത്ത് വിഷപ്പാമ്പിനെ രോഗികളും കൂട്ടിരിപ്പുകാരും ചേർന്ന് തല്ലിക്കൊന്നിരുന്നു. തിങ്കളാഴ്ച ചേരുന്ന ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചെചയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ശേഷികൂടിയ ഇൻവെർട്ടർ ലഭ്യമാക്കുന്നതിന് സന്നദ്ധ സംഘടനകളുടെ സഹായം തേടേണ്ടിവരും. നിലവിലുള്ള ഒ.പി കെട്ടിടത്തിലെ വയറിങ് കാര്യക്ഷമമല്ലാത്തതിനാൽ ജനറേറ്റർ സംവിധാനമേർപ്പെടുത്തിയാലും കാര്യമായ പ്രയോജനമുണ്ടാകില്ലെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. നിർമാണത്തിലുള്ള പുതിയ ഒ.പി കെട്ടിടത്തിലേക്ക് മാറുന്നതോടെ ജനറേറ്റർ സംവിധാനം ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. ഇതിനുള്ള ഫണ്ട് അനുവദിക്കുന്നതിന് േബ്ലാക്ക്-ഗ്രാമ പഞ്ചായത്തുകൾക്ക് പരിമിതികളുണ്ട്. അതിനാൽ ഇക്കാര്യത്തിൽ സന്നദ്ധ സംഘടനകളുടെ സഹായം തേടാനാണ് ഉദ്ദേശിക്കുന്നത്. സാന്ത്വനം പാലിയേറ്റിവ് കെയറിന് തുക കൈമാറി മാവൂർ: സാന്ത്വനം പാലിയേറ്റിവ് കെയറിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് മാവൂർ പ്രവാസി അസോസിയേഷൻ യു.എ.ഇ കമ്മിറ്റി ശേഖരിച്ച രണ്ടു ലക്ഷം രൂപ കൈമാറി. മാവൂർ എസ്.ടി.യു ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളെ അനുമോദിച്ചു. ഫണ്ട് മുൻ ഗ്രാമ പഞ്ചായത്ത് അംഗവും സാന്ത്വനം ഭാരവാഹിയുമായ ഒാനാക്കിൽ ആലി ഏറ്റുവാങ്ങി. സാന്ത്വനം സെക്രട്ടറി എം. ഉസ്മാൻ പദ്ധതി വിശദീകരിച്ചു. രക്ഷാധികാരി എം. രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ പ്രശസ്തരായ ക്യാപ്റ്റൻ അബ്ദുൽ അസീസ് പാലക്കോൾ, വെളുത്തേടത്ത് അബ്ദുല്ല ഹാജി, വളയന്നൂർ പാലക്കൽ അബ്ദുൽ ഖാദർ എന്നിവരെ ആദരിച്ചു. എൻ.പി. അഹമ്മദ്, കെ.ടി. അഹമ്മദ് കുട്ടി, എം.പി. മജീദ്, ഹബീബ്, മൻസൂർ വളപ്പിൽ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡൻറ് സി.എം. അബ്ദുസ്സലാം സ്വാഗതവും അഹമ്മദ് വേലാട്ടിൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story