Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 5:42 AM GMT Updated On
date_range 19 July 2018 5:42 AM GMTമോഷണക്കേസിലെ വാറൻറ് പ്രതി കഞ്ചാവുസഹിതം അറസ്റ്റിൽ
text_fieldsbookmark_border
കോഴിക്കോട്: മോഷണക്കേസിൽ ജാമ്യത്തിറങ്ങി മുങ്ങിയ പ്രതി കഞ്ചാവ് വിൽപനക്കിടെ പൊലീസ് പിടിയിൽ. വയനാട് ചീരാൽ വരിക്കേരി കോളനി സ്വദേശി കണ്ണനെയാണ് (30) ആഴ്ചവട്ടത്തെ വിദ്യാഭ്യാസ സ്ഥാപന പരിസരത്തുനിന്നും അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കണ്ണൻ നിലവിൽ കസബ സ്റ്റേഷനിൽ വാറൻറ് നിലനിൽക്കെയാണ് പിടിയിലാവുന്നത്. കോയമ്പത്തൂരിൽനിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കോഴിക്കോട്ടെത്തിച്ച് പാക്കറ്റിന് 500 രൂപക്ക് വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതാണ് ഇയാളുടെ രീതി. എസ്.ഐ ശിവദാസെൻറ നേതൃത്വത്തിൽ സി.പി.ഒമാരായ നിറാഷ്, അനൂജ് എന്നിവരടങ്ങിയ കസബ പൊലീസ് സംഘവും നോർത്ത് അസി. കമീഷണർ ഇ.പി. പൃഥിരാജിെൻറ നേതൃത്വത്തിലുള്ള ജില്ല ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story