Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറവന്യൂ വകുപ്പിലെ...

റവന്യൂ വകുപ്പിലെ സ്​ഥലംമാറ്റം: എൻ.ജി.ഒ യൂനിയൻ പ്രക്ഷോഭത്തിന്​

text_fields
bookmark_border
കോഴിേക്കാട്: ജില്ലയിൽ റവന്യൂ വകുപ്പിൽ മാനദണ്ഡത്തിനനുസരിച്ച് സ്ഥലംമാറ്റം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയൻ പ്രക്ഷോഭത്തിന്. സർവിസ് സംഘടനകളുമായി ചർച്ചചെയ്ത് സർക്കാർ നടപ്പാക്കിയ സ്ഥലംമാറ്റ മാനദണ്ഡം ജില്ലയിൽ റവന്യൂ വകുപ്പിൽ നടപ്പാക്കാൻ കലക്ടർ തയാറായിട്ടില്ല. ഏപ്രിൽ മാസം കലക്ടർ സംഘടനകളുടെ യോഗം വിളിച്ചുചേർത്ത് തീരുമാനമെടുത്തെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇതിനിടെ ഘട്ടംഘട്ടമായി പുറത്തുവരുന്ന ഉത്തരവിലൂടെ ഒരു മാനദണ്ഡവുമില്ലാതെ വകുപ്പിൽ സ്ഥലംമാറ്റങ്ങൾ നടക്കുകയാണ്. ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഒാഫിസർ തുടങ്ങിയ തസ്തികയിൽ ജില്ലയിലേക്ക് അലോട്ട് ചെയ്യുന്ന ജീവനക്കാർക്ക് ഒഴിവുള്ള തസ്തികയിൽ നിയമനം വൈകിപ്പിക്കുകയാണ്. 12 വില്ലേജ് ഒാഫിസർമാരെ ജില്ലയിലേക്ക് റവന്യൂ കമീഷണർ നിർദേശിച്ചെങ്കിലും 20 ദിവസം കഴിഞ്ഞിട്ടും നിയമനം നൽകിയിട്ടില്ല. നിരവധി തവണ കലക്ടറെയും എ.ഡി.എമ്മിനെയും കണ്ട് പറഞ്ഞെങ്കിലും ചില വ്യക്തികളുടെയും അവർ നേതൃത്വം നൽകുന്ന സംഘടനകളുടെയും താൽപര്യമനുസരിച്ചാണ് വകുപ്പിൽ കാര്യങ്ങൾ നടക്കുന്നത്. ഇപ്പോൾ നടപ്പാക്കിയ ഡെപ്യൂട്ടി തഹസിൽദാറുടെ ഉത്തരവ് റദ്ദുചെയ്ത് പുതിയ ഉത്തരവ് നൽകണമെന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉടൻ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story