Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചോരുന്ന കൂരയില്‍...

ചോരുന്ന കൂരയില്‍ നിസ്സഹായരായി ഇ​വർ

text_fields
bookmark_border
എകരൂല്‍: കോരിച്ചൊരിയുന്ന മഴയില്‍ ഏതുസമയവും നിലംപൊത്താറായ ഷെഡില്‍ ദുരിതജീവിതം നയിക്കുകയാണ് ഈ കുടുംബം. പനങ്ങാട് പഞ്ചായത്തിലെ തലയാട് അഞ്ചാം വാര്‍ഡില്‍പെട്ട പത്താശ്ശേരി ജമീലയും കുടുംബവുമാണ് പുറമ്പോക്ക് സ്ഥലത്ത് കട്ടകൊണ്ട് നിർമിച്ച തൂണില്‍ മരക്കമ്പുകളില്‍ താങ്ങിനിര്‍ത്തിയ ഷെഡിനുള്ളില്‍ കഴിയുന്നത്. അർബുദ രോഗിയായ ജമീലയും ഭര്‍ത്താവ് അബ്ദുറഹിമാനും ഭാഗികമായി കാഴ്ചക്കുറവുള്ള മൂത്ത മകനും ഭാര്യയും 10 വയസ്സില്‍ താഴെയുള്ള മൂന്ന്‍ പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം അന്തിയുറങ്ങുന്നത് ഒറ്റമുറിയിലാണ്. കൂലിപ്പണിക്കാരനായ അബ്ദുറഹിമാന്‍ വാര്‍ധക്യസഹജ അസുഖബാധിതനാണ്. സുമനസ്കരുടെ സഹായംകൊണ്ടാണ് കുടുംബം കഴിയുന്നത്. ജമീലയുടെ ചികിത്സക്കു വലിയ തുക ആവശ്യമാണ്. അതിനിടയിലാണ് കഴിഞ്ഞവര്‍ഷം ഇവരുടെ വീട് തകരുന്നതും പുറമ്പോക്കില്‍ ഷെഡ്‌ കെട്ടി താമസം തുടങ്ങുന്നതും. ഈ കൂര ഏത് സമയത്തും നിലംപൊത്താം. മഴപെയ്താല്‍ വെള്ളം മുഴുവന്‍ അകത്താണ്. കുഞ്ഞുങ്ങള്‍ക്ക് നന്നായി ഭക്ഷണം പാകംചെയ്ത് നല്‍കാനുള്ള സൗകര്യംപോലും കുടിലിനകത്തില്ല. മക​െൻറയും ഭാര്യയുടെയും പേരില്‍ നാലുസ​െൻറ് ഭൂമിയുണ്ടെങ്കിലും സാമ്പത്തികപ്രയാസം കാരണം വീട് വെക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. പഞ്ചായത്തില്‍ വീടിന് അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിലും ഫലം കണ്ടില്ലെന്നാണ് ജമീല പറയുന്നത്. തങ്ങളുടെ ദുരിതം തീർക്കാൻ സുമനസ്സുകള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ജമീലയും കുടുംബവും. ജമീല പത്താശ്ശേരി എന്നപേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് തലയാട് ബ്രാഞ്ചില്‍ 40226101012808 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: KLGB0040226. ഫോൺ: 7902274043.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story