Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
പേരാമ്പ്ര: എസ്. വിഷ്ണുവിനെ വധിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ പേരാമ്പ്രയിൽ പ്രകടനം നടത്തി. പി.എസ്. പ്രവീണ്‍, പി.കെ. അജീഷ്, കെ. പ്രിയേഷ്, എം.എം. ജിജേഷ്, വി.കെ. സുനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൗജന്യ ചികിത്സ പദ്ധതി നടപ്പിലാക്കണം പേരാമ്പ്ര: സംസ്ഥാന സർവിസ് പെൻഷൻകാരുടെ സൗജന്യ ചികിത്സ പദ്ധതി നടപ്പിലാക്കാത്തതിലും ഡി.എ കുടിശ്ശിക അനുവദിക്കാത്തതിലും കായണ്ണ പഞ്ചായത്ത് കെ.എസ്.എസ്.പി.എ കമ്മിറ്റി പ്രതിഷേധിച്ചു. യോഗം ജില്ല സെക്രട്ടറി വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാലൻ പാറക്കൽ, എം. ഋഷികേശൻ, എ.കെ. രാധാകൃഷ്ണൻ, ഇ.സി. ശിവദാസ്, എം.വി. മൊയ്തി, കൊമ്പത്തത്ത് നാരായണൻ നമ്പ്യാർ, ഇ.എം. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story