Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോകകപ്പ്​ ആഘോഷത്തിന്...

ലോകകപ്പ്​ ആഘോഷത്തിന് ഇതിഹാസ താരത്തോടൊപ്പം സമാപനം

text_fields
bookmark_border
ഫറോക്ക്: നല്ലളം ചാലാട്ടി ഫുട്ബാൾ ഫ്രണ്ട്സി​െൻറ ലോകകപ്പ് തട്ടകത്തിന് ഇതിഹാസ താരത്തി​െൻറ സാന്നിധ്യത്തിൽ സമാപനം. റഷ്യൻ ലോകകപ്പ് മത്സരങ്ങൾ മുഴുവനും ബിഗ് സ്ക്രീനിൽ കാണാൻ കൂട്ടായ്മ സൗകര്യമേർപ്പെടുത്തിയിരുന്നു. ഫുട്ബാൾ ആഘോഷത്തിന് മാറ്റേകാൻ മുൻ ദേശീയ ക്യാപ്റ്റനും കോച്ചുമായ കാൾട്ടൻ ചാപ്മാനാണെത്തിയത്. ചടങ്ങ് വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയതു. നല്ലളം ഫുട്ബാൾ ഫാൻസ് മുഖ്യ രക്ഷാധികാരി കെ.എം. റഫീഖ് അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ എം. കുഞ്ഞാവുട്ടി, ഷമീൽ തങ്ങൾ, പി.കെ. സ്റ്റീൽസ് എക്സി. ഡയറക്ടർ പി.കെ. അബ്ദുൽ അസീസ്, കനിവ് െറസിഡൻറ്സ് ഭാരവാഹികളായ എൻ.കെ. നസീർ, എം. റിയാസ്, സി.കെ. അഫ്സൽ എന്നിവർ സംസാരിച്ചു. ഇൻഡോ ഇലക്ട്രിക്കൽസ് ആൻഡ് ബോട്ട് റൈഡർ എം.ഡി. സനന്ത് മത്സരങ്ങളിലെ ബംബർ വിജയിയെ തെരഞ്ഞെടുത്തു. പ്രദേശത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. കെ.പി.കെ. ജസീൽ സ്വാഗതവും മുസ്തഫ കാക്കു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story