Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാലഗോകുലം സംസ്ഥാന...

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് കോഴിക്കോട് തുടക്കം

text_fields
bookmark_border
കോഴിക്കോട്: ബാലഗോകുലം 43ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് കോഴിക്കോട് തുടക്കം. തൊണ്ടയാട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി യോഗം ചേര്‍ന്നു. ചിന്മയ മിഷന്‍ കോഴിക്കോട് ആചാര്യന്‍ ബ്രഹ്മചാരി മുകുന്ദ ചൈതന്യ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ അധ്യക്ഷതവഹിച്ചു. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. പ്രസന്നകുമാർ, വി.ജെ. രാജ്‌മോഹൻ, വി. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശനിയാഴ്ച രാവിലെ എട്ടിന് ആദ്യ ഗോകുലമായ കാരപ്പറമ്പ് ശിവജി ബാലഗോകുലത്തില്‍നിന്ന് ആരംഭിക്കുന്ന ജ്യോതിപ്രയാണം സമ്മേളന നഗരിയില്‍ എത്തിച്ചേരും. സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ ജ്യോതി ഏറ്റുവാങ്ങി സമ്മേളന നഗരിയില്‍ തെളിയിക്കും. സംസ്ഥാനതല പ്രവര്‍ത്തക ശിബിരം രാവിലെ 9.30ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ എട്ടിന് അനുമോദന സഭ നടക്കും. രാവിലെ 10ന് ചേരുന്ന വാര്‍ഷിക സമ്മേളനം നടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story