Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2018 5:26 AM GMT Updated On
date_range 14 July 2018 5:26 AM GMTസ്വീകരണം നൽകി
text_fieldsbookmark_border
കോഴിക്കോട്: ഒഡിഷയിലെ കട്ടക്കിൽ നടന്ന ദേശീയ സബ് ജൂനിയർ ഗേൾസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മൂന്നാംസഥാനം നേടിയ കേരള ടീമിന് . കോഴിക്കോട് ജില്ല ഫുട്ബാൾ അസോസിയേഷനും നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ താരങ്ങൾക്ക് സ്വീകരണം ഒരുക്കിയത്. കോഴിക്കോട് ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് കൃഷ്ണ കുമാർ, എം. മോഹൻ, നടക്കാവ് സ്കൂൾ ഫുട്ബാൾ കോച്ച് എം. ഫൗസിയ, പുഷ്പൻ, പ്രദോഷ് കുമാർ, നടക്കാവ് ഗേൾസ് സ്കൂൾ പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ സ്വീകരണത്തിൽ പെങ്കടുത്തു. ഉച്ചക്ക് ഒരു മണിക്ക് ജനശതാബ്ദി എക്സ്പ്രസിലാണ് താരങ്ങൾ എത്തിയത്. ടീമിൽ കോഴിക്കോട്ടുനിന്ന് 12 പേരാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story