Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസര്‍ക്കാറിനെതിരെ...

സര്‍ക്കാറിനെതിരെ മുസ്​ലിംലീഗ് റാലി

text_fields
bookmark_border
കോഴിക്കോട്: 'മാര്‍ക്‌സിസ്റ്റ് സർക്കാറി​െൻറ കപട നയങ്ങൾ'ക്കെതിരെ ആഗസ്റ്റ് 31ന് മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലും ജനമുന്നേറ്റ റാലി സംഘടിപ്പിക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് സര്‍ക്കാറിേൻറതായി എടുത്തുപറയാവുന്ന ഒരു നേട്ടം പോലുമില്ല. രൂക്ഷമായ വിലക്കയറ്റവും ക്രമസമാധാന തകര്‍ച്ചയും കാരണം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമായി. ഇതിനെതിരെ െസപ്റ്റംബര്‍ അവസാനവാരം നാലു മേഖലകളില്‍ ജനമുന്നേറ്റ സംഗമങ്ങളും സംഘടിപ്പിക്കും. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുള്‍പ്പെട്ട മേഖല സംഗമം െസപ്റ്റംബര്‍ 22ന് കുറ്റിപ്പുറത്ത് നടക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story