Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലളിതകല അക്കാദമി...

ലളിതകല അക്കാദമി ഫോട്ടോ^കാർട്ടൂൺ പ്രദർശനം തുടങ്ങി

text_fields
bookmark_border
ലളിതകല അക്കാദമി ഫോട്ടോ-കാർട്ടൂൺ പ്രദർശനം തുടങ്ങി കോഴിക്കോട്: ജീവിതത്തി​െൻറ നിറങ്ങളിലേക്കും നിറമില്ലായ്മയിലേക്കും തിരിച്ചുവെച്ച കാമറക്കാഴ്ചകളും ചിരിയുടെ വരക്കൂട്ടുകളും ഒരുമിച്ചുചേർത്ത് ഫോട്ടോഗ്രഫി-കാർട്ടൂൺ പ്രദർശനം. ലളിതകല അക്കാദമിയുടെ 2016-17 വർഷത്തെ സംസ്ഥാന പ്രദർശനമാണ് അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങിയത്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരുടെ 91 ഫോട്ടോഗ്രാഫുകളും 26 കാർട്ടൂണുകളുമാണ് പ്രദർശനത്തിനുള്ളത്. പ്രകൃതിയുടെ പച്ചപ്പും സൗന്ദര്യവും കൺകുളിർക്കുന്ന ഗ്രാമക്കാഴ്ചകളും ജീവിതത്തിലെ വർണങ്ങളും ആഘോഷവും ദുരിതങ്ങളും ബാല്യം, കൗമാരം, വാർധക്യം തുടങ്ങിയ ഘട്ടങ്ങളും ജീവിക്കാനുള്ള പെടാപ്പാടുകളും വിവിധ തൊഴിലിടങ്ങളും തെരുവിലെ ജീവിതങ്ങളുമെല്ലാം ഫ്രെയിമുകളിൽ തെളിയുന്നു. ചിരിക്കൊപ്പം ചിന്തയും പകരുന്നതാണ് കാർട്ടൂണുകൾ. അന്താരാഷ്ട്രവും ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയവും സമകാലിക സംഭവങ്ങളും കാർട്ടൂണുകൾക്ക് വിഷയമായി. പശുരാഷ്ട്രീയം, ഡിജിറ്റൽ ഇന്ത്യ, വർഗീയതയുടെ വ്യാപ്തി, ഭീകരവാദം, മദ്യവിൽപന, അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപി​െൻറ നിലപാടുകൾ തുടങ്ങിയവ നർമവരകളിൽ വിരിഞ്ഞു. എഴുത്തുകാരൻ വി.എസ്. അനിൽകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, നിർവാഹക സമിതി അംഗം ബൈജുദേവ്, അക്കാദമി അംഗം പി.വി. ബാലൻ എന്നിവർ പങ്കെടുത്തു. പ്രദർശനം 17ന് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story