Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിര്‍ധന പട്ടികജാതി...

നിര്‍ധന പട്ടികജാതി കുടുംബത്തി​െൻറ വീട് ജപ്തി ചെയ്തു

text_fields
bookmark_border
പേരാമ്പ്ര: കടിയങ്ങാട് പാലം കല്ലിങ്കൽ ബിജുവും കുടുംബവും താമസിക്കുന്ന വീട് മുത്തൂറ്റ് ഹൗസിങ് ഫിനാൻസിങ് കോർപറേഷൻ ജപ്തി ചെയ്തു. ബിജുവി​െൻറ മക്കളായ ഏഴാം ക്ലാസുകാരി ശിവദയും നാലാംതരക്കാരൻ ശിവനന്ദും സ്കൂൾ വിട്ടുവന്നപ്പോൾ വീട്ടിലേക്ക് കയറാൻ സാധിച്ചില്ല. സ്കൂൾ യൂനിഫോമിൽ പുസ്തകസഞ്ചിയും തൂക്കി ഈ വിദ്യാർഥികൾ വിശന്ന് തളർന്ന് വീട്ടുമുറ്റത്ത് നിൽക്കുന്ന കാഴ്ച നാട്ടുകാരെ നൊമ്പരപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി ഉത്തരവിനെ തുടർന്ന് ആമീൻ ഉൾപ്പെടെയെത്തി വീടുപൂട്ടി സീൽ വെച്ചത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വസ്ത്രംപോലും പുറമെ എടുത്തുവെക്കാതെയാണ് വീടുപൂട്ടിയത്. തദ്ദേശസ്ഥാപനത്തിൽനിന്ന് ലഭിച്ച രണ്ടു ലക്ഷം രൂപ തികയാതെ വന്നതോടെയാണ് ബിജു 2013ല്‍ പത്തുവര്‍ഷ കാലാവധിയില്‍ 3.7 ലക്ഷം രൂപ കടമെടുത്തത്. പ്രതിമാസം 4800 രൂപയായിരുന്നു തിരിച്ചടവ്. 70000 രൂപ തിരിച്ചടച്ചെങ്കിലും പിന്നീട് ബിജുവിന് വന്ന അസുഖവും വാഹനാപകടവും പിതാവി​െൻറയും സഹോദരിയുടെയും മരണവും കാരണം തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനം ജപ്തി നടപടികളുമായി മുന്നോട്ടുപോയത്. 8.5 സ​െൻറ് സ്ഥലത്താണ് വീടുവെച്ചത്. വീട് ബാങ്ക് കൈവശപ്പെടുത്തിയതോടെ ബിജുവും അമ്മയും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം കയറിക്കിടക്കാൻ എന്തു ചെയ്യുമെന്നറിയാതെ പ്രയാസപ്പെടുകയാണ്. Photo: KPBA 16വീട് ജപ്തി ചെയ്തതോടെ ബിജുവും കുടുംബവും വീട്ടുവരാന്തയിൽ ഇരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story