Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയിൽ...

ജില്ലയിൽ കുഷ്ഠരോഗത്തിന് ചികിത്സ തേടുന്നത് 76 പേർ

text_fields
bookmark_border
ഇന്ന് കുഷ്ഠരോഗ നിർമാർജന ദിനം കോഴിക്കോട്: ജില്ലയിൽ ഇക്കഴിഞ്ഞ ഡിസംബർ വരെ കുഷ്ഠരോഗത്തിന് ചികിത്സ തേടുന്നവരുടെ എണ്ണം 76. സംസ്ഥാനത്ത് ഇത് 693 ആണ്. 2017-18ൽ മാത്രം സംസ്ഥാനത്ത് 364 പേർക്ക് കുഷ്ഠം കണ്ടുപിടിച്ചപ്പോൾ ജില്ലയിൽ ഇത് 33ആണ്. സംസ്ഥാനതലത്തിൽ ഇതിൽ കുഷ്ഠരോഗികളിൽ 38 പേർ കുട്ടികളും 35 പേർക്ക് മറ്റു അംഗവൈകല്യങ്ങളുള്ളവരും ആണ്. കോഴിക്കോട്ട് ഒരു കുട്ടിയിലാണ് ഈ വർഷം രോഗം കണ്ടെത്തിയത്, എട്ട് ഇതരസംസ്ഥാന തൊഴിലാളികൾ കുഷ്ഠരോഗികളാണ്. ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി സംസ്ഥാന-ജില്ല ആരോഗ്യവകുപ്പുകൾ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. കുഷ്ഠരോഗ നിർമാർജന ദിനമായ ചൊവ്വാഴ്ച സ്പർശ് കുഷ്ഠരോഗ ബോധവത്കരണ കാമ്പയിന് തുടക്കം കുറിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച മുതൽ ‍ഫെബ്രുവരി 12 വരെയാണ് പക്ഷാചരണം നടത്തുക. കോഴിക്കോട് ജില്ലയിൽ തുറയൂരിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. ബോധവത്കരണ കാമ്പയിനി​െൻറ ഭാഗമായി പ്രത്യേക ഗ്രാമസഭ വിളിച്ചുചേർക്കൽ, കുഷ്ഠരോഗത്തെക്കുറിച്ച് വിപുലമായ ബോധവത്കരണത്തിനായി പ്രോജക്ടുകൾ ആവിഷ്കരിച്ച് നടപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾ ആരോഗ്യവകുപ്പും ലെപ്രസി സെല്ലും നടപ്പാക്കും. ത്വഗ്്രോഗ ക്യാമ്പുകൾ, ത്വഗ്്രോഗ വിദഗ്ധരുടെ യോഗം, ഇതരസംസ്ഥാന തൊഴിലാളികൾക്കായി പരിശോധന, കുട്ടികൾക്ക് ബോധവത്കരണ ബുക്ക്്ലെറ്റ് നൽകൽ തുടങ്ങിയ പരിപാടികൾ ലെപ്രസി സെൽ നൽകും. ഡെപ്യൂട്ടി ഡി.എം.ഒയും ജില്ല ലെപ്രസി ഓഫിസറുമായ ഡോ. ശ്രീകുമാർ മുകുന്ദൻ, അഡീഷനൽ ഡി.എം.ഒ ഡോ. എസ്.എൻ. രവികുമാർ, മാസ് മീഡിയ ഓഫിസർ ബേബി നാപ്പിള്ളി, അസി. ലെപ്രസി ഓഫിസർ ദിലീപൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാനം ജില്ല നിലവിൽ ചികിത്സ തേടുന്നവർ 693 76 പുതിയ രോഗികൾ(2017-18) 364 33 ഈ വർഷം രോഗം കണ്ടെത്തിയ കുട്ടികളുടെ എണ്ണം 38 ഒന്ന് അംഗവൈകല്യമുള്ള രോഗികൾ 35 രണ്ട് ഇതരസംസ്ഥാനക്കാർ എട്ട്
Show Full Article
TAGS:LOCAL NEWS 
Next Story