Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാസ്​പോർട്ടി​െൻറ...

പാസ്​പോർട്ടി​െൻറ വർണവ്യത്യാസം ഉപേക്ഷിക്കണം ^എം.ഇ.എസ്​

text_fields
bookmark_border
പാസ്പോർട്ടി​െൻറ വർണവ്യത്യാസം ഉപേക്ഷിക്കണം -എം.ഇ.എസ് പാസ്പോർട്ടി​െൻറ വർണവ്യത്യാസം ഉപേക്ഷിക്കണം -എം.ഇ.എസ് കോഴിക്കോട്: പാസ്പോർട്ടുകളിൽ നിറവ്യത്യാസം വരുത്തി രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുള്ള മോദി സർക്കാറി​െൻറ ശ്രമത്തിൽ എം.ഇ.എസ് കോഴിക്കോട് ജില്ല കമ്മിറ്റി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഇൗ നീക്കത്തിൽനിന്ന് കേന്ദ്രം പിന്മാറണമെന്ന് എം.ഇ.എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഡോ. വി.കെ. ജമാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി എ.ടി.എം. അഷ്റഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് പി.പി. അബ്ദുല്ലക്കുട്ടി വരവുചെലവ് കണക്കും സക്കാത്ത് കണക്കുകൾ കൺവീനർ ബി.എം. സുധീറും ജോ. സെക്രട്ടറി കെ.എം.ഡി. മുഹമ്മദ് പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ പി.എച്ച്. മുഹമ്മദ്, വി.പി. അബ്ദുറഹിമാൻ, ഡോ. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ് സ്വാഗതവും വൈസ് പ്രസിഡൻറ് പി.വി. മഹ്മൂദ് ഹാജി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story