Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലബാര്‍ ക്രിസ്ത്യന്‍...

മലബാര്‍ ക്രിസ്ത്യന്‍ കോളജ് കളിസ്ഥലം സംരക്ഷിക്കാൻ വിദ്യാര്‍ഥികളുടെ മനുഷ്യച്ചങ്ങല

text_fields
bookmark_border
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് കളിസ്ഥലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മനുഷ്യച്ചങ്ങല തീര്‍ക്കും. റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് കോളജിന് കളിസ്ഥലം നഷ്ടമാവുന്നത്. നഗരപാത വികസനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ റോഡിലെ ഗ്രൗണ്ടി​െൻറ ഭാഗം കോളജ് വിട്ട്‌ നല്‍കിയിരുന്നു. എന്നാല്‍ വിട്ട്‌കൊടുത്ത ഭാഗം റോഡ് തുറന്ന് കൊടുത്തിട്ടും ഉപയോഗിക്കാതെ കിടക്കുകയാണെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. അതെ സമയം മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് വയനാട് റോഡ് ഭാഗത്തെ കളിസ്ഥലത്തി​െൻറ ഭാഗം വിട്ടുകൊടുത്തിട്ടുണ്ട്. എന്നാല്‍ വിട്ടുകൊടുത്ത ഭാഗത്തിന് പുറമെ ബസ്‌ബേ കൂടി നിര്‍മിക്കാനൊരുങ്ങിയിരിക്കുകയാണ് അധികൃതര്‍. ബസ്‌ബേ വരുന്നതോടെ കിഴക്ക് ഭാഗത്തെ കളിസ്ഥലം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനമില്ലാതാവുമെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കോളജ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടി സി.എസ്.ഐ മലബാര്‍ ഇടവക ബിഷപ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story