Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഷൻ ഡെ​േപ്പാസിറ്റ്​...

കോഷൻ ഡെ​േപ്പാസിറ്റ്​ കൈപ്പറ്റണം

text_fields
bookmark_border
കോഴിക്കോട്: നടക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 2016-17 അധ്യയനവർഷം പ്ലസ് ടു പഠിച്ചിരുന്ന വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക വിതരണത്തിന് തയാറായതായി പ്രിൻസിപ്പൽ അറിയിച്ചു. അർഹരായ വിദ്യാർഥിനികൾ ഫെബ്രുവരി 12നകം കൈപ്പറ്റണം. ആരോഗ്യ ഇൻഷുറൻസി​െൻറ പ്രവർത്തനം ത്വരിതപ്പെടുത്തണം കോഴിക്കോട്: സർവിസ് പെൻഷൻകാരുടെ ആരോഗ്യ ഇൻഷുറൻസി​െൻറ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ എടക്കാട് ഏരിയ 26ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. തണ്ണീർപ്പന്തലിൽനിന്ന് കുണ്ടൂപറമ്പ്-കാരപ്പറമ്പ് മിനി ബൈപാസിലൂടെ സിറ്റിയിലേക്ക് ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കോർപറേഷൻ നോർത്ത് ബ്ലോക്ക് സെക്രട്ടറി കെ.എം. കുഞ്ഞിക്കോയ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് പി. ഉണ്ണികൃഷ്ണൻ മേനോക്കി അധ്യക്ഷത വഹിച്ചു. സാംസ്കാരിക സദസ്സ് കോഴിക്കോട്: വെസ്റ്റ്ഹിൽ കടുങ്ങോഞ്ചിറ മഹാഗണപതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സാംസ്കാരികസദസ്സ് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.വി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കലോത്സവത്തിൽ ചെണ്ടമേളത്തിൽ എ ഗ്രേഡ് നേടിയ പി.വി. നിരഞ്ജനും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വി.വി. കാവ്യക്കും ഉപഹാരങ്ങൾ നൽകി. സാഹിത്യകാരൻ പി.ആർ. നാഥൻ മുഖ്യപ്രഭാഷണം നടത്തി. പി. സന്തോഷ് കുമാർ, ടി.വി. മനോജ്, പി.കെ. സനൂപ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story