Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂമ്പാറയിൽ ഓട്ടോ...

കൂമ്പാറയിൽ ഓട്ടോ തൊഴിലാളികൾ പണിമുടക്കി

text_fields
bookmark_border
* തകർന്ന റോഡ് റീടാർ ചെയ്യണം തിരുവമ്പാടി: കൂമ്പാറ --കൂടരഞ്ഞി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് . സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിലായിരുന്നു സമരം. രാവിലെ ആറു മുതൽ വൈകീട്ട് മൂന്നു വരെയായിരുന്നു പണിമുടക്ക്. റോഡിലെ കുഴികളിൽ വാഴ നട്ടും തൊഴിലാളികൾ പ്രതിഷേധിച്ചു. റോഡ് റീ ടാറിങ് നടത്തിയിട്ട് 20 വർഷത്തോളമായി. തകർന്നുകിടക്കുന്ന കൂടരഞ്ഞി --കൂമ്പാറ റോഡിനോട് അവഗണന തുടരുന്ന പക്ഷം സമരം ശക്തമാക്കും. പണിമുടക്കിന് സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ നേതാക്കളായ സുബ്രഹ്മണ്യൻ മണ്ണിയത്ത്, അബ്ദുൽ റഷീദ് പാലക്കണ്ണി, സിബി മുണ്ടയ്ക്കൽ, തോമച്ചൻ വെട്ടിക്കുഴി, രാജു ഇടമനശ്ശേരി, ടോമി മുണ്ടക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. photo Thiru 1 കൂമ്പാറയിൽ പണിമുടക്കിയ ഓട്ടോ തൊഴിലാളികൾ റോഡിൽ വാഴ നട്ട് പ്രതിഷേധിക്കുന്നു . ഗ്രാമപഞ്ചായത്ത് വികസന മുരടിപ്പ്: യൂത്ത് കോൺഗ്രസ് ധർണ നടത്തി തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി. കെ.എസ്.ആർ.ടി.സി ഡിപോ, ഐ.ടി.ഐ കെട്ടിടം, ഉരുൾപൊട്ടൽ പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. പി. സിജു അധ്യക്ഷനായി. സുഫിയാൻ ചെറുവാടി, ടി.എൻ. സുരേഷ്, ബോസ് ജേക്കബ്, ലിബിൻ, ഏലിയാമ്മ ജോർജ്, ജിതിൻ പല്ലാട്ട്, ആർ. രതീഷ്, സുബിൻ തയ്യിൽ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, മുഹമ്മദ് വട്ടപ്പറമ്പിൽ, കെ.ജെ. ബാബു, ജംഷാദ് പുന്നക്കൽ, ജിഷാദ്, എ.കെ. മുഹമ്മദ്, രാമചന്ദ്രൻ കരിമ്പിൽ എന്നിവർ സംസാരിച്ചു. phot Thiru 2 തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് ധർണ ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story