Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവാദങ്ങൾക്കിടയിലും...

വിവാദങ്ങൾക്കിടയിലും കോഴിക്ക് ആവശ്യക്കാരേറെ

text_fields
bookmark_border
വിവാദങ്ങൾക്കിടയിലും കോഴിക്ക് ആവശ്യക്കാരേറെ കൊടിയത്തൂർ: മുട്ടക്കോഴിക്കുപകരം പൂവൻകോഴികളെ വിതരണം ചെയ്തെന്ന ആക്ഷേപങ്ങൾക്കിടയിലും പഞ്ചായത്തി​െൻറ കോഴി വിതരണം തിരക്കേറുന്നു . ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി കോഴികളുൾപ്പെടെ 9000 തിൽപ്പപരം കോഴിക്കഞ്ഞുങ്ങളെ കഴിഞ ദിവസം വരെ വിതരണം ചെയ്തു കഴിഞ്ഞു. ഫെബ്രുവരി നാലോടു കൂടി 10,000 കോഴികൾ എന്ന ലക്ഷ്യം പൂർത്തീകരിക്കും. സമ്പൂർണ കോഴിഗ്രാമം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഗ്രാമ പഞ്ചായത്ത്. വിതരണോദ്ഘാടനം ആരോഗ്യ -വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.പി. ചന്ദ്രൻ നിർവഹിച്ചു. വാർഡ് മെംബർ കബീർ കണിയാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിന് ക്ഷേമകാര്യ സമിതി അധ്യക്ഷ താജുന്നിസ സ്വാഗതവും എ.ഡി.എസ് മെംബർ പ്രീത മരുതുംകുണ്ടിൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story