Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരുമണ്ണയിൽ 50...

പെരുമണ്ണയിൽ 50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്​റ്റിക്കിന് നിരോധനം

text_fields
bookmark_border
പെരുമണ്ണ: വരാനിരിക്കുന്ന കാലത്തല്ല, നമ്മുടെ കാലത്തു തന്നെ ഭൂമി വാസയോഗ്യമല്ലാതായി മാറുകയാണെന്ന് പ്രഭാവർമ. പെരുമണ്ണയെ 50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് നിരോധിത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എന്തും എറിയുന്ന പുഴയിലെ വെള്ളം കുടിച്ച് നമുക്കെത്ര നാൾ ജീവിക്കാനാവുമെന്ന് ഗൗരവമായി ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് പൂർണമായും നിരോധിക്കപ്പെടാൻ നടപടി വേണം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത അധ്യക്ഷത വഹിച്ചു. പുതിയ കുടുംബശ്രീ ഭാരവാഹികളെ വൈസ് പ്രസിഡൻറ് എൻ.വി. ബാലൻ നായർ ആദരിച്ചു. ശോഭനകുമാരി, കെ. അഹമ്മദ്, ഉഷാകുമാരി കരിയാട്ട്, സി.ഉഷ, ആമിനാബി ടീച്ചർ, കൃഷ്ണദാസ്, എം.എ. പ്രഭാകരൻ, എ. പുരുഷോത്തമൻ, വി.പി. കബീർ, പി. സുബ്രഹ്മണ്യൻ, വി.പി. അസീസ്, ശ്യാമള എന്നിവർ സംസാരിച്ചു. പറമ്പിൽബസാറിൽ വയലിലെ പുല്ലിനു തീ പിടിച്ചു പറമ്പിൽബസാർ: പറമ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം അരീത്തോട്, പത്തായംകണ്ടം വയലിലെ പുല്ലിനു പിടിച്ച തീ പടർന്നു. നെല്ലുകൊയ്ത വയലിൽ വീണ്ടും കൃഷിയിറക്കുന്നതിനു മുന്നോടിയായി പുല്ലിനു തീയിട്ടതാണെന്നു പറയുന്നു. ഇതു പടർന്നുപിടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വെള്ളിമാട്കുന്നിൽനിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഒാഫിസർ കെ.വി. സുനിൽകുമാറി​െൻറ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഫയർ ബീറ്ററും െതങ്ങോലയും പച്ചിലകമ്പും ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. വയലിൽ കൈക്കോട്ട് ഉപയോഗിച്ച് കിളയെടുത്ത് ഫയർ ബ്രേക്കുണ്ടാക്കിയും തീ പടരുന്നത് തടഞ്ഞു. ഒന്നര മണിക്കൂറോളം നാട്ടുകാരും പ്രയത്നിച്ചു. വയലിലേക്ക് വാഹനം കൊണ്ടുപോകാൻ റോഡ് സൗകര്യമില്ലാത്തതിനാൽ സമീപത്തുനിന്നും ബക്കറ്റിൽ വെള്ളംകൊണ്ടുവന്നാണ് തീ കെടുത്തിയത്. വാർഷികം ആഘോഷിച്ചു കക്കോടി: ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് പടിഞ്ഞാറ്റുംമുറി മൈത്രി അയൽക്കൂട്ടസഭയുടെ രണ്ടാം വാർഷികാഘോഷം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കൈതമോളി മോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്തംഗം പി. ശോഭീന്ദ്രൻ, മുരളീധരൻ എന്നിവർ സംസാരിച്ചു. 'മൊബൈൽ ഫോൺ: ഉപയോഗവും ദുരുപയോഗവും'എന്ന വിഷയത്തിൽ േകാഴിക്കോട് സൈബർ സെല്ലിലെ വിേനാദ് ബോധവത്കരണ ക്ലാസ് നയിച്ചു. തുടർന്ന് അയൽസഭയിലെ അംഗങ്ങളുടെ കലാപാടികൾ അരങ്ങേറി. കെ.കെ. ദിനകരൻ സ്വാഗതവും പി. നിഷ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story